Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ ‘കൊ​ട്ടും പാ​ട്ടും’ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
programmes
cancel
camera_alt

ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘കൊ​ട്ടും പാ​ട്ടും’

പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​നാ​മ: ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘കൊ​ട്ടും പാ​ട്ടും’ പ​രി​പാ​ടി ക​ലാ​കാ​ര​ന്മാ​ർ​ക്ക് വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​യി മാ​റി. ബ​ഹ്‌​റൈ​നി​ലെ വി​വി​ധ മേ​ഖ​ല​യി​ൽ ക​ഴി​വു​തെ​ളി​യി​ച്ച ക​ലാ​കാ​ര​ന്മാ​രെ ഒ​രേ വേ​ദി​യി​ൽ അ​ണി​നി​ര​ത്തി ന​ട​ത്തി​യ പ​രി​പാ​ടി ക​ലാ​കാ​ര​ന്മാ​ർ​ക്ക് അ​വ​രു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നും പ​ര​സ്പ​രം അ​റി​യാ​നും ഒ​രു കൂ​ട്ടാ​യ്മ​യാ​യി മാ​റാ​നും​കൂ​ടി​യു​ള്ള അ​വ​സ​ര​മാ​യി മാ​റി.

ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി മോ​ഡ​റേ​റ്റ​റാ​യി​രു​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സ​ൽ കൊ​ച്ചൂ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ല പ്ര​സി​ഡ​ന്‍റ് ജ​ലീ​ൽ മു​ല്ല​പ്പി​ള്ളി അ​ധ്യ​ക്ഷ​പ്ര​സം​ഗ​വും ഗ്ലോ​ബ​ൽ ക​മ്മി​റ്റി മെം​ബ​ർ ബി​നു കു​ന്ന​ന്താ​നം, ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ദേ​ശീ​യ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് ബോ​ബി പാ​റ​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​യും നേ​ർ​ന്ന് സം​സാ​രി​ച്ചു. ജി​ല്ല ട്ര​ഷ​റ​ർ സാ​ബു പൗ​ലോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

വി​മി​ത സ​നീ​ഷ് (ഗാ​നം), ഹേ​മ​ന്ത് (ഗാ​നം), സി​ബി ഇ​ര​വു​പാ​ലം (ക​വി​ത), ആ​ന്‍റ​ണി ഊ​ക്ക​ൻ (വ​യ​ലി​ൻ), സ​ലിം (ഗാ​നം), ഷി​യാ​സ് (ഗാ​നം), റോ​ബി​ൻ രാ​ജ് (ഗാ​നം), ഹ​രി​ദാ​സ് മാ​വേ​ലി​ക്ക​ര (മി​മി​ക്രി), രാ​ജീ​വ​ൻ (മി​മി​ക്രി, ഗാ​നം) എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ​ളി ജോ​ർ​ജ്, സ​ജു കു​റ്റി​ക്കാ​ട്ട്, ജി​ല്ല​യി​ൽ​നി​ന്നു​ള്ള ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളാ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നു മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം അ​ദ്ഹം, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ൻ​സ​ൺ ചാ​ക്കോ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - OICC Ernakulam District Organized programmes
Next Story