ഒ.ഐ.സി.സി എറണാകുളം പി.ടി. തോമസ് അനുസ്മരണം സംഘടിപ്പിച്ചു
text_fieldsമനാമ: ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ എം.എൽ.എ പി.ടി.തോമസിന്റെ മൂന്നാം ചരമ വാർഷിക ദിനത്തിൽ ഓൺലൈനായി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം നിർവഹിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി. കൂടാതെ എറണാകുളം ജില്ലയുടെ ചാർജുള്ള ദേശീയ ജനറൽ സെക്രട്ടറി ജേക്കബ് തെക്കുംതോട്, ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ മനു മാത്യു (സംഘാടന ചുമതല), ഷമീം കെ.സി, ജീസൺ ജോർജ്, സൈത് എം.എസ്, വൈസ് പ്രസിഡന്റുമാരായ ജവാദ് വക്കം, സിൻസൺ പുലിക്കോട്ടിൽ, സെക്രട്ടറിമാരായ റിജിത് മൊട്ടപ്പാറ, നെൽസൺ വർഗീസ്, ബിജു എം.ഡാനിയേൽ, ജില്ല പ്രസിഡന്റുമാരായ സൽമാനുൽ ഫാരിസ്, അലക്സ് മഠത്തിൽ, റംഷാദ് അയിലക്കാട്, ചന്ദ്രൻ(സെൻട്രൽ മാർക്കറ്റ്), ജില്ല വൈസ് പ്രസിഡന്റ് ഷാനിദ് ആലക്കാട്ട്, ജില്ല ജനറൽ സെക്രട്ടറിമാരായ ബൈജു ചെന്നിത്തല, ഷിബു ബഷീർ, നിജിൽ രമേശ്, ശ്രീജിത് പനായി, എറണാകുളം ജില്ല വൈസ് പ്രസിഡന്റുമാരായ മുഹമ്മദലി, സജു കുറ്റിക്കാട്ട് എന്നിവർ സംസാരിച്ചു. ജില്ല ട്രഷറർ സാബു പൗലോസ് നന്ദി പറഞ്ഞു.
പരിപാടി ജില്ല വൈസ് പ്രസിഡന്റ് ഡോളി ജോർജ്, സെക്രട്ടറിമാരായ സുനിൽ തോമസ്, നിതീഷ് സക്കറിയ എന്നിവർ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.