ശൂരനാട് രാജശേഖരന്റെ വിയോഗം: ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി അനുശോചിച്ചു
text_fieldsശൂരനാട് രാജശേഖരന്റെ വിയോഗത്തിൽ ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച
അനുശോചനയോഗം
മനാമ: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ കൊല്ലം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റുമായിരുന്ന ഡോ. ശൂരനാട് രാജശേഖരന്റെ വിയോഗത്തിൽ ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡന്റ് നാസർ തൊടിയൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വില്യം ജോൺ സ്വാഗതം ആശംസിച്ചു.
അനുസ്മരണ യോഗം ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനവർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത നേതാവായിരുന്നു ഡോ. ശൂരനാട് രാജശേഖരനെന്ന് രാജു കല്ലുംപുറം അനുസ്മരിച്ചു. വിദ്യാർഥി യുവജന പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന അദ്ദേഹത്തിന് പത്രപ്രവർത്തകനായും എഴുത്തുകാരനായും ശോഭിക്കാൻ സാധിച്ചിരുന്നു. പാർട്ടിയിൽ നിരവധി പദവികൾ അലങ്കരിച്ച അദ്ദേഹം ജില്ലയിൽ പാർട്ടിയെ വളർത്തുന്നതിൽ വഹിച്ച പങ്കിനെയും യോഗം അനുസ്മരിച്ചു.
ദേശീയ ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി മനു മാത്യു, സൈത് എം.എസ്, ദേശീയ വൈസ് പ്രസിഡന്റുമാരായ നസീം തൊടിയൂർ, ജവാദ് വക്കം, ഒ.ഐ.സി.സി ജില്ല പ്രസിഡന്റുമാരായ മോഹൻ കുമാർ, സൽമാനുൽ ഫാരിസ്, അലക്സ് മഠത്തിൽ, ഷിബു ബഷീർ, ജോയ് ചുനക്കര, കുഞ്ഞഹമ്മദ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സെക്രട്ടറി റോയ് മാത്യു നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.