ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsമനാമ: കെ.പി.സി.സിയുടെ നിർദേശപ്രകാരം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ തെരഞ്ഞെടുത്തു.
ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ പ്രസീഡിയം കമ്മിറ്റി അംഗങ്ങളായ ബിനു കുന്നന്താനം, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഒ.ഐ.സി.സി ഓഫിസിൽ നടന്ന കോട്ടയം ജില്ല ജനറൽ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ജില്ലയിൽനിന്നുള്ള ദേശീയ കമ്മിറ്റി അംഗങ്ങളായി ബോബി പാറയിൽ, ജെയിംസ് കുര്യൻ, സിബി ചെമ്പന്നൂർ എന്നിവരെയും ജില്ല പ്രസിഡന്റായി ജോർജ് വർഗീസിനെയും ജില്ല ജനറൽ സെക്രട്ടറിയായി ബിനു പാലത്തിങ്കലിനെയും ട്രഷററായി നെബു തോമസിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി മോബി കുര്യാക്കോസ്, ജി.കെ. മേനോൻ, അബ്ദുൽ അസീസ് എന്നിവരും സെക്രട്ടറിമാരായി അജീഷ് കെ. തോമസ്, അജിൻ ആന്റണി, മോഹന പ്രസാദ്, തോമസ് വർഗീസ്, ഫിലിപ്പ് തോമസ്, ജോൺസൻ, സാജിത് വട്ടമല, ജെയ്സൺ മാത്യു എന്നിവരെയും കൾചറൽ വിഭാഗം സെക്രട്ടറിയായി ടോമി തോമസ്, സ്പോർട്സ് വിഭാഗം സെക്രട്ടറിയായി ബിനോയ് കുര്യാക്കോസ്, ചാരിറ്റി സെക്രട്ടറിയായി ആഷിഖ് മുരളി, അസിസ്റ്റന്റ് ട്രഷററായി ഷിജോ ജോസഫ് എന്നിവരെയും ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി വിനു വി. ജോൺ, സന്തോഷ് പുതുപ്പള്ളി, റോബി മാത്യു, ജോബി വി. വർഗീസ്, ജോഹന്നാൻ പുന്നൂസ്, രോഹിത് കെ. കുമാർ, സജീവ് ചാക്കോ, റോബിൻ എബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തതായി ഒ.ഐ.സി.സി ദേശീയ പ്രസീഡിയം കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.