ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി തുക കൈമാറി
text_fieldsമനാമ: ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 137ാം ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി പ്രഖ്യാപിച്ച സ്നേഹസമ്മാനം ചലഞ്ചിൽ പങ്കാളികളായി ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയും.
ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ജില്ല കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സ്നേഹസമ്മാനം പദ്ധതി ഡിസംബർ 28 മുതൽ ജനുവരി 26വരെയാണ് നടപ്പാക്കുന്നത്. ജില്ല കമ്മിറ്റി പ്രവർത്തകരും അനുഭാവികളും നൽകിയ സ്നേഹസമ്മാനം ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ് കെ.സി. ഷമീം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കൈമാറി. ഡി.സി.സി പ്രസിഡൻറ് അഡ്വ. പ്രവീൺ കുമാർ, ജില്ല വൈസ് പ്രസിഡൻറ് രവി പേരാമ്പ്ര എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.