ആവേശമായി ഒ.ഐ.സി.സി കോഴിക്കോട് ഫെസ്റ്റ്
text_fieldsമനാമ: ഒ.ഐ.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെആഭിമുഖ്യത്തിൽ നടത്തിയ കോഴിക്കോട് ഫെസ്റ്റ് 2022 പ്രവാസലോകത്ത് ആവേശമായി മാറി. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന പരിപാടി കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ നാഷനൽ കോൺഗ്രസ് മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്ന സ്വീകരണങ്ങൾ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ തിരിച്ചു വരവാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിഭജിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന ബി.ജെ.പി സർക്കാറിന്റെ നടപടികൾക്കെതിരെയും തൊഴിൽരഹിതരായ യുവാക്കൾക്കുവേണ്ടിയും അരക്ഷിതാവസ്ഥയിൽ കഴിയുന്ന സ്ത്രീ സമൂഹത്തിനുവേണ്ടിയും ഭരണാധികാരികളുടെ നയങ്ങൾ മൂലം ബുദ്ധിമുട്ടുന്ന ജനങ്ങളെ ചേർത്തുനിർത്താനുമാണ് രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കശ്മീർ വരെ യാത്ര നടത്തുന്നത്. രാജ്യത്ത് ഇന്നുകാണുന്ന വികസന പ്രവർത്തനങ്ങൾ എല്ലാം രാജ്യത്ത് നടപ്പാക്കിയത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് കെ.സി. ഷമീം അധ്യക്ഷത വഹിച്ച യോഗത്തിൽ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തി.
യു.ഡി.എഫ് മലപ്പുറം ജില്ല ചെയർമാൻ പി.ടി. അജയമോഹൻ, ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള, ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ബഹ്റൈൻ കേരളീയസമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈത്താരത്ത്, ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി, കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സി.കെ ബിജുബാൽ, ജനറൽ കൺവീനർ സുമേഷ് ആനേരി, പ്രദീപ് മേപ്പയൂർ, കെ.കെ. ജാലിസ് എന്നിവർ സംസാരിച്ചു.
ഒ.ഐ.സി.സി കോഴിക്കോട് ജില്ല നേതാക്കളായ സുരേഷ് മണ്ടോടി, രഞ്ജൻ കേച്ചേരി, രവി പേരാമ്പ്ര, ശ്രീജിത്ത് പാനായി, ഗിരീഷ് കാളിയത്ത്, രജിത് മൊട്ടപ്പാറ, പ്രദീപ് മൂടാടി, ചന്ദ്രൻ വളയം, അനിൽ കൊടുവള്ളി, നൗഷാദ് കുരുടിവീട്, ബാലകൃഷ്ണൻ മുയിപ്പോത്ത്, മുനീർ നോച്ചാട്, മുബീഷ് കൊക്കല്ലൂർ, സുബിനാഷ് കിട്ടു, പ്രബുൽദാസ്, ജോണി താമരശ്ശേരി, വിൻസെന്റ് കക്കയം, റാഷിക് നന്മണ്ട, വാജിത് കൂരിക്കണ്ടി, സാഹിർ പേരാമ്പ്ര, അഷ്റഫ് കോഴിക്കോട്, തുളസിദാസ്, പി.പി ഷാജി, സുരേഷ് മേപ്പയൂർ, തെസ്തക്കീർ കോഴിക്കോട്, ആലിക്കോയ പുനത്തിൽ, സൂര്യ രജിത്, സന്ധ്യ രഞ്ജൻ, സുകന്യ ശ്രീജിത്ത്, അജിത ശിവദാസ് എന്നിവർ നേതൃത്വം നൽകി.
സീ ടി.വി റിയാലിറ്റി ഷോ സരിഗമപയിലൂടെ പ്രശസ്തരായ അക്ബർഖാൻ, എസ്.കെ കീർത്തന എന്നിവർ നേതൃത്വം നൽകിയ ഗാനമേളയും ബഹ്റൈനിലെ കലാകാരന്മർ അവതരിപ്പിച്ച തിരുവാതിര, ഒപ്പന, കോൽകളി, നാടൻപാട്ട് എന്നിവയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.