ഒ.ഐ.സി.സി കോഴിക്കോട് ഫെസ്റ്റ് വെള്ളിയാഴ്ച
text_fieldsമനാമ: ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി നടത്തിയ ചിന്തൻ ശിബിരിനോടനുബന്ധിച്ചുള്ള കോഴിക്കോട് ഫെസ്റ്റ് വെള്ളിയാഴ്ച വൈകീട്ട് ആറിന് ബഹ്റൈൻ കേരളീയസമാജത്തിൽ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.ബി.എം.സിയുടെ സഹകരണത്തോടെ നടത്തുന്ന കോഴിക്കോട് ഫെസ്റ്റിൽ ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് കെ.സി. ഷമീം അധ്യക്ഷത വഹിക്കും. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ, യു.ഡി.എഫ് മലപ്പുറം ജില്ല ചെയർമാൻ പി.ടി. അജയ് മോഹൻ, ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള, ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി തുടങ്ങിയവർ സംസാരിക്കും.
സീ ടി.വി റിയാലിറ്റി ഷോയിലൂടെ പ്രശസ്തരായ അക്ബർ ഖാൻ, എസ്.കെ. കീർത്തന എന്നിവർ നേതൃത്വം നൽകുന്ന ഗാനമേളയും തിരുവാതിര, കോൽക്കളി, ഒപ്പന, നാടൻപാട്ട് എന്നിവയും ഉണ്ടായിരിക്കും. വാർത്തസമ്മേളനത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, കോഴിക്കോട് ജില്ല പ്രസിഡന്റ് കെ.സി. ഷമീം, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി, ജനറൽ കൺവീനർ സുമേഷ് ആനേരി, ചന്ദ്രൻ വളയം, കെ.കെ. ജലീസ്, ശ്രീജിത്ത് പാനായി, ഷാഹിർ പേരാമ്പ്ര, പ്രദീപ് മൂടാടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.