ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കൺവൻഷൻ
text_fieldsമനാമ: മൂന്നുഘട്ടമായി കേരളത്തിൽ നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിന് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല കൺെവൻഷൻ നടത്തി.സംസ്ഥാന സർക്കാർ ത്രിതല പഞ്ചായത്തുകളെ കഴിഞ്ഞ നാലര വർഷമായി വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് കൺെവൻഷൻ അഭിപ്രായപ്പെട്ടു. നിയമപരമായി ലഭിക്കേണ്ട ഫണ്ടുകൾ പോലും കൊടുക്കാതെ സർക്കാർ പഞ്ചായത്തുകളുടെ വികസനം തകർക്കുകയാണ്. നാല് വർഷമായി മാർച്ചുമാസം ട്രഷറികളിൽ പണം ഇല്ലാതെ വരുമ്പോൾ പദ്ധതി വെട്ടിച്ചുരുക്കിയാണ് മുന്നോട്ടുപോകുന്നത്.
സംസ്ഥാനത്തെ ഹൈസ്കൂൾ വരെ എല്ലാ സർക്കാർ സ്കൂളുകളുടെയും ചുമതല ജില്ല പഞ്ചായത്ത് വരെയുള്ള ത്രിതല പഞ്ചായത്തുകൾക്കാണ്. എന്നാൽ, കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് സർക്കാർ സ്കൂളുകളുടെ കെട്ടിട നിർമാണം നടത്തുന്നത് പഞ്ചായത്തുകളുടെ അധികാരത്തിലുള്ള കൈയേറ്റമാണ്. അഴിമതി നടത്തി സ്വന്തക്കാർക്ക് പണം സമ്പാദിക്കാനുള്ള മാർഗമായാണ് ഇതിനെ കാണുന്നതെന്നും കുറ്റപ്പെടുത്തി. ജില്ല പ്രസിഡൻറ് എബ്രഹാം സാമുവേൽ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം കൺെവൻഷൻ ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി മാത്യൂസ് വാളക്കുഴി, ജില്ല നേതാക്കളായ അലക്സാണ്ടർ സി. കോശി, വി. വിഷ്‌ണു, ഷാനവാസ് പന്തളം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.