ഒമാൻ- ബഹ്റൈൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
text_fieldsമനാമ: ഒമാൻ സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ഒമാൻ വിദേശകാര്യ മന്ത്രി ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബൂസഈദിയുമായി ചർച്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമാണെന്ന് വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ആരായുകയും ചെയ്തു. ഇരുരാജ്യങ്ങളെയും പൊതുവായി ബാധിക്കുന്ന മേഖലയിലെ വിവിധ വിഷയങ്ങളും അവയിൽ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടുകളും ചർച്ചയായി.
ഗസ്സയിലെ വെടിനിർത്തലിന്റെ അനിവാര്യതയും സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും ഊന്നിപ്പറഞ്ഞു. മേഖലയിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്നും സമാധാനപൂർണമായ അന്തരീക്ഷമുണ്ടാകണമെന്നും ഡോ. അബ്ദുല്ലത്തീഫ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.