ഒമിക്രോൺ: അതിജാഗ്രതയിൽ രാജ്യം
text_fieldsമനാമ: െകാറോണ വൈറസിെൻറ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിനുള്ള ദേശീയ മെഡിക്കൽ സമിതി അതിജാഗ്രത പുലർത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും ദേശീയ മെഡിക്കൽ സമിതി അംഗവുമായ ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. ലോകരാജ്യങ്ങളിലെ സ്ഥിതിഗതികൾ സമിതി സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. അനിവാര്യമായ സാഹചര്യമുണ്ടായാൽ രാജ്യത്തും ആവശ്യമായ നടപടികൾ സ്വീകരിക്കും. കോവിഡ് മുൻകരുതൽ നിർദേശങ്ങൾ പാലിക്കുക, വാക്സിൻ സ്വീകരിക്കുക എന്നിവയുടെ പ്രാധാന്യം അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. സ്ഥിതി മെച്ചപ്പെെട്ടന്ന തോന്നലിൽ ജാഗ്രത പാലിക്കുന്നതിൽ അലംഭാവം കാണിക്കരുതെന്നും മുന്നറിയിപ്പ് നൽകി.
വിവിധ വാക്സിനുകൾക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള കാലയളവ് ആറുമാസത്തിൽനിന്ന് മൂന്നായി കുറച്ചതായി ദേശീയ മെഡിക്കൽ സമിതി അംഗം ഡോ. മനാഫ് അൽ ഖഹ്ത്താനി പറഞ്ഞു. നിലവിലെ സാഹചര്യം വിലയിരുത്തി ദേശീയ ഏകോപന സമിതിയുടെ അംഗീകാരത്തിന് വിധേയമായാണ് പുതിയ തീരുമാനം. ഫൈസർ-ബയോൺടെക്, കോവിഷീൽഡ്-ആസ്ട്ര സെനക്ക, സ്പുട്നിക് വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് കാലാവധിയാണ് കുറച്ചത്. സിനോഫാം വാക്സിന് നേരത്തേതന്നെ മൂന്നുമാസമാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള കാലാവധി. രോഗമുക്തി നേടിയവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള കാലയളവ് ഒരു വർഷത്തിൽനിന്ന് ആറുമാസമായും കുറച്ചു. ഫൈസർ ബയോൺടെക് വാക്സിൻ സ്വീകരിച്ച 18 വയസ്സിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് സ്വീകരിച്ച് മൂന്നുമാസത്തിനുശേഷം അതേ വാക്സിൻ തന്നെ ബൂസ്റ്റർ ഡോസായി സ്വീകരിക്കാം.
കോവിഷീൽഡ്-ആസ്ട്രസെനക്ക സ്വീകരിച്ച 18 വയസ്സിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് സ്വീകരിച്ച് മൂന്നുമാസത്തിനുശേഷം അതേ വാക്സിൻ അല്ലെങ്കിൽ ഫൈസർ-ബയോൺടെക് ബൂസ്റ്റർ ഡോസായി സ്വീകരിക്കാം. സ്പുട്നിക് വാക്സിൻ സ്വീകരിച്ച 18 വയസ്സിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസത്തിനുശേഷം അതേ വാക്സിൻ അല്ലെങ്കിൽ ഫൈസർ ബയോൺടെക് സ്വീകരിക്കാം. രോഗമുക്തി നേടി രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രോഗം സ്ഥിരീകരിച്ച ദിവസം മുതൽ ആറുമാസവും രണ്ടാം ഡോസ് സ്വീകരിച്ച് നിശ്ചിത കാലയളവും പൂർത്തിയാക്കുേമ്പാൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യരായവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാതെ നേരിട്ട് ഹെൽത്ത് സെൻററിലെത്തി സ്വീകരിക്കാം. ഇവർക്കുള്ള അറിയിപ്പെന്ന നിലയിൽ ബി അവെയർ ആപ്പിലെ പച്ച ഷീൽഡ് ബുധനാഴ്ച മുതൽ മഞ്ഞയായി മാറും. ബൂസ്റ്റർ ഡോസ് എടുത്ത ശേഷമാണ് ഷീൽഡ് വീണ്ടും പച്ചയാവുക. മുൻകരുതൽ പാലിക്കുന്നതിൽ എല്ലാവരും ശ്രദ്ധപുലർത്തണമെന്ന് മെഡിക്കൽ സമിതി അംഗം ഡോ. ജമീല അൽ സൽമാനും ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.