Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദേശീയദിനത്തിൽ ഡോ. രവി...

ദേശീയദിനത്തിൽ ഡോ. രവി പിള്ളക്ക് ഹമദ് രാജാവിന്റെ ബഹുമതി; ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ സമ്മാനിച്ചു

text_fields
bookmark_border
ദേശീയദിനത്തിൽ ഡോ. രവി പിള്ളക്ക് ഹമദ് രാജാവിന്റെ ബഹുമതി; ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ സമ്മാനിച്ചു
cancel

മനാമ: ആർ.പി ഗ്രൂപ്പ് ഉടമയും പ്രവാസി വ്യവസായികളിൽ ശ്രദ്ധേയനുമായ ഡോ. രവി പിള്ളയ്ക്ക് ബഹ്റൈൻ ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ. ബഹ്റൈൻ ദേശീയ ദിനാഘോഷച്ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, അദ്ദേഹത്തിന് അവാർഡ് സമ്മാനിച്ചു.

രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും അദ്ദേഹം നൽകിയ നിർണായക സംഭാവനകൾ മുൻനിർത്തിയാണ് ആദരവ്. രാജാവിൽ നിന്ന് ഈ ബഹുമതി ലഭിച്ച ഏക വിദേശ വ്യവസായിയും ഡോ. രവി പിള്ളയാണ്.

റിഫൈനറി മേഖലയിലെ പ്രവർത്തനങ്ങൾ, പ്രാദേശിക കമ്മ്യൂണിറ്റി വികസനം, അടക്കം ബഹ്റൈന്റെ സമഗ്രമേഖലയിലും നിർണ്ണായകമായ ഇടപെടലുകൾ നടത്തി ആഗോളതലത്തിലുള്ള രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തിയതിനുള്ള ഹമദ് രാജാവിന്റെ അംഗീകാരമാണ് ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ. രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടിയുള്ള ഡോ. രവി പിള്ളയുടെ സമർപ്പണവും അചഞ്ചലമായ പ്രതിബദ്ധതയും ബഹ്‌റൈന്റെ വിവിധ മേഖലകളിലെ വികസനത്തിന് നിർണായകമായിട്ടുണ്ട്.

ഡോ. രവി പിള്ളയുടെ അസാധാരണ സേവനത്തെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും അഭിനന്ദിക്കുന്നു എന്ന് ഹമദ് രാജാവ് രാജകീയ വിളംബരത്തിൽ പറഞ്ഞു. രാജ്യത്തിന്റെ അഗാധമായ കൃതജ്ഞതയുടെ അടയാളമായി ഈ വിശിഷ്ടമായ അവാർഡ് അദ്ദേഹത്തിന് സമ്മാനിക്കുന്നതിൽ അതീവ സംതൃപ്തിയുണ്ടെന്നും ഹമദ് രാജാവ് വ്യക്തമാക്കി.

ഹമദ് രാജാവിൽ നിന്ന് അംഗീകാരം ലഭിച്ചതിൽ അങ്ങേയറ്റം അഭിമാനം - ഡോ. രവി പിള്ള

ഹമദ് രാജാവിൽ നിന്ന് ഈ മഹത്തായ അംഗീകാരം ലഭിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് ഡോ. രവി പിള്ള ആദരം ഏറ്റുവാങ്ങിയശേഷം പറഞ്ഞു. ആർ.പി ഗ്രൂപ്പിലെ ഓരോ ജീവനക്കാരന്റെയും കൂട്ടായ പ്രയത്‌നത്തിന്റെയും ബഹ്‌റൈനിലെ ജനങ്ങളുടെ പിന്തുണയുടെയും രാജ്യത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെയും പ്രതിഫലനമാണ് ഈ അവാർഡ്. ഈ അംഗീകാരം ബഹ്‌റൈനും ഇവിടുത്തെ ജനങ്ങൾക്കുമായി സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആർ.പി ഗ്രൂപ്പിന്റെ എല്ലാ നേട്ടങ്ങളിലും നിർണായക പങ്ക് വഹിച്ച കഠിനാധ്വാനികളും അർപ്പണബോധവും പ്രതിബദ്ധതയുമുള്ള ഒരുലക്ഷത്തിലധികം വരുന്ന പ്രിയപ്പെട്ട ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നു. ഈ ബഹുമതി എല്ലാ ഇന്ത്യക്കാർക്കും, പ്രത്യേകിച്ച് ഗൾഫ് മേഖലയുടെ വളർച്ചയ്ക്കും അഭിവൃദ്ധിക്കും സഹായകമായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന പ്രവാസികളായ എല്ലാവർക്കും അഭിമാനത്തിന് വക നൽകുന്നതാണ്.

ബഹ്‌റൈ​ന്റെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി നിരന്തരമായ പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഭരണാധികാരികൾക്ക് ആത്മാർത്ഥമായ നന്ദി പ്രകാശിപ്പിക്കുകയാണ്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ,

ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, എന്നിവർക്ക് നന്ദി അറിയിക്കുന്നു. ബാപ്‌കോ എനർജീസ് ചെയർമാൻ, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർക്കും നന്ദി പറയുന്നു. ബഹ്‌റൈനിന്റെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള ഭരണാധികാരികളുടെ ദർശനാത്മക നേതൃത്വവും സമർപ്പണവും എല്ലാവർക്കും പ്രചോദനമാണെന്നും ഡോ. രവി പിള്ള അഭിപ്രായപ്പെട്ടു.

രാഷ്ട്രത്തിന് അസാധാരണമായ സേവനം നൽകിയ വ്യക്തികൾക്ക് നൽകുന്ന അംഗീകാരമാണ് മെഡൽ ഓഫ് എഫിഷ്യൻസി (ഫസ്റ്റ് ക്ലാസ്). പുരോഗതിയിലും വിജയത്തിലും ക്രിയാത്മക പങ്ക് വഹിക്കുന്നവരെ ആദരിക്കുന്നത് രാജ്യത്തിന്റെ പ്രതിബദ്ധതയുടെ കൂടി തെളിവാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravi PillaiBahrain National DayKing HamadFirst Class Efficiency Medal
News Summary - On National Day, Dr. Ravi Pillai honored by King Hamad; Awarded First Class Efficiency Medal
Next Story