പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsമനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ‘മധുര മനോഹര കോഴിക്കോടൻ ഓണം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു.
വിവിധ ഓണക്കളികളും ഓണപ്പാട്ടുകളും വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ കോഴിക്കോടൻ ഓണസദ്യയും നടന്നു.
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ രക്ഷാധികാരി കെ. ജനാർദനൻ, പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത്, ജനറൽ സെക്രട്ടറി മുഹമ്മദ് ഹുസൈൻ, ട്രഷറർ മുസ്തഫ കുന്നുമ്മൽ, മുൻ പ്രസിഡന്റ് ബാബു ജി. നായർ, വൈസ് പ്രസിഡന്റുമാരായ പ്രജി ചേവായൂർ, പ്രീജിത്ത് കെ.പി, ജോയന്റ് സെക്രട്ടറിമാരായ ശ്രീശൻ നന്മണ്ട, രഞ്ജിത്ത് പേരാമ്പ്ര, വനിത വിഭാഗം കൺവീനർ ഗീത ജനാർദനൻ, ജോയന്റ് കൺവീനർമാരായ നീന ഗിരീഷ്, ശ്രീലത പങ്കജ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.