Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​ർ​ണാ​ഭം,...

വ​ർ​ണാ​ഭം, ന​യ​നാ​ന​ന്ദം സ​മാ​ജ​ത്തി​ലെ ഓ​ണം ഘോ​ഷ​യാ​ത്ര

text_fields
bookmark_border
Onam 2024
cancel
camera_alt

ഘോ​ഷ​യാ​ത്ര വി​വി​ധ ദൃ​ശ്യ​ങ്ങ​ൾ

മ​നാ​മ: ശ്രാ​വ​ണം 2024 ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര മ​ത്സ​രം ന​ട​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ 11 വ​രെ നീ​ണ്ടു. മി​ക​ച്ച രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട പ​രി​പാ​ടി കാ​ണാ​ൻ അ​ഭൂ​ത​പൂ​ർ​വ​മാ​യ ജ​ന​ത്തി​ര​ക്കാ​യി​രു​ന്നു സ​മാ​ജ​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും. സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഘോ​ഷ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

നി​ശ്ച​ല ദൃ​ശ്യ ​േഫ്ലാ​ട്ടു​ക​ൾ, പ്ര​ച്ഛ​ന്ന വേ​ഷ​ങ്ങ​ൾ, നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ, അ​നു​ഷ്ഠാ​ന ക​ല​ക​ൾ, വാ​ദ്യ​മേ​ള​ങ്ങ​ൾ, ഡി​സ്‌​പ്ലേ​ക​ൾ തു​ട​ങ്ങി​യ അ​ന​വ​ധി ആ​ക​ർ​ഷ​ണ​ങ്ങ​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു പ​ങ്കെ​ടു​ത്ത ഓ​രോ ടീ​മു​ക​ളു​ടെ​യും അ​വ​ത​ര​ണ​ങ്ങ​ൾ. വ​യ​നാ​ട് ദു​ര​ന്തം, ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്, ക​ൽ​ക്ക​ത്ത​യി​ലെ യു​വ ഡോ​ക്ട​റു​ടെ കൊ​ല​പാ​ത​കം, സ്ത്രീ ​ശാ​ക്തീ​ക​ര​ണം, മ​ത​മൈ​ത്രി തു​ട​ങ്ങി​യ വി​വി​ധ ആ​ശ​യ​ങ്ങ​ൾ ഫ്ലോ​ട്ടി​ലും മ​റ്റു​മാ​യി ഭം​ഗി​യാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. കാ​ണി​ക​ൾ​ക്കു അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി​യ ഘോ​ഷ​യാ​ത്ര ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

സ​മാ​ജം ഉ​പ​വി​ഭാ​ഗ​ങ്ങ​ളാ​യ സാ​ഹി​ത്യ വി​ഭാ​ഗം, എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് വി​ഭാ​ഗം, മെം​ബ​ർ​ഷി​പ്-​ഫി​ലിം ക്ല​ബ്, ബാ​ഡ്മി​ന്റ​ൺ, ലൈ​ബ്ര​റി എ​ന്നീ ടീ​മു​ക​ൾ സ​മാ​ജ​ത്തി​ൽ​നി​ന്നും പ​ങ്കെ​ടു​ത്ത​പ്പോ​ൾ, ശ്രേ​ഷ്ഠ ബ​ഹ്‌​റൈ​ൻ, ഔ​ർ ക്ലി​ക്സ്, വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി, വോ​യ്‌​സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം എ​ന്നീ ടീ​മു​ക​ൾ സ​മാ​ജ​ത്തി​നു പു​റ​ത്തു​നി​ന്നു​ള്ള സം​ഘ​ട​ന​ക​ളാ​യി പ​ങ്കെ​ടു​ത്തു.

മ​ത്സ​ര ഫ​ല​ങ്ങ​ൾ:

സ​മാ​ജം ഉ​പ​വി​ഭാ​ഗ​ങ്ങ​ൾ: മി​ക​ച്ച ​േഫ്ലാ​ട്ട്: ബാ​ഡ്മി​ന്റ​ൺ വി​ഭാ​ഗം (ഒ​ന്നാം സ്ഥാ​നം), വാ​യ​ന​ശാ​ല വി​ഭാ​ഗം (ര​ണ്ടാം സ്ഥാ​നം), മി​ക​ച്ച തീം: ​ബാ​ഡ്മി​ന്റ​ൺ വി​ഭാ​ഗം, മി​ക​ച്ച കാ​ര​ക്ട​ർ: വാ​യ​ന​ശാ​ല വി​ഭാ​ഗം, മി​ക​ച്ച മാ​വേ​ലി: മെം​ബ​ർ​ഷി​പ്-​ഫി​ലിം ക്ല​ബ്, മി​ക​ച്ച പെ​ർ​ഫോ​മ​ർ: വാ​യ​ന​ശാ​ല വി​ഭാ​ഗം (ഒ​ന്നാം സ്ഥാ​നം), ബാ​ഡ്മി​ന്റ​ൺ വി​ഭാ​ഗം (ര​ണ്ടാം സ്ഥാ​നം), മി​ക​ച്ച ഘോ​ഷ​യാ​ത്ര: ബാ​ഡ്മി​ന്റ​ൺ വി​ഭാ​ഗം (ഒ​ന്നാം സ്ഥാ​നം), സാ​ഹി​ത്യ വി​ഭാ​ഗം (ര​ണ്ടാം സ്ഥാ​നം), വാ​യ​ന​ശാ​ല വി​ഭാ​ഗം (മൂ​ന്നാം സ്ഥാ​നം)

സ​മാ​ജം ഇ​ത​ര സം​ഘ​ട​ന​ക​ൾ: മി​ക​ച്ച േഫ്ലാ​ട്ട്: അ​വ​ർ ക്ലി​ക്സ് (ഒ​ന്നാം സ്ഥാ​നം), വോ​യ്‌​സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം (ര​ണ്ടാം സ്ഥാ​നം), മി​ക​ച്ച തീം: ​അ​വ​ർ ക്ലി​ക്സ്

മി​ക​ച്ച കാ​ര​ക്ട​ർ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി, മി​ക​ച്ച മാ​വേ​ലി: അ​വ​ർ ക്ലി​ക്സ്, മി​ക​ച്ച പെ​ർ​ഫോ​മ​ർ: അ​വ​ർ ക്ലി​ക്സ് (ഒ​ന്നാം സ്ഥാ​നം), ബാ​ഡ്മി​ന്റ​ൺ വി​ഭാ​ഗം (ര​ണ്ടാം സ്ഥാ​നം), മി​ക​ച്ച ഘോ​ഷ​യാ​ത്ര: അ​വ​ർ ക്ലി​ക്സ് (ഒ​ന്നാം സ്ഥാ​നം), ശ്രേ​ഷ്ഠ ബ​ഹ്‌​റൈ​ൻ (ര​ണ്ടാം സ്ഥാ​നം), വോ​യ്‌​സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം (മൂ​ന്നാം സ്ഥാ​നം)

സ്‌​പെ​ഷ​ൽ ജൂ​റി പ​രാ​മ​ർ​ശം (പെ​ർ​ഫോ​മ​ർ): അ​വ​ർ ക്ലി​ക്സ്.

വ്യാ​ഴാ​ഴ്ച ന​ട​ന്ന വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ​ക്ക് മു​മ്പാ​യി സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം ​െയ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ഒ​രു മി​നി​റ്റ് മൗ​ന​മാ​ച​രി​ച്ചു. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ആ​ര്യ​ൻ​സ് ബ​ഹ്‌​റൈ​ൻ പൊ​ന്നാ​നി, ബി.​കെ.​എ​സ് ബാ​ഡ്മി​ന്റ​ൺ എ​ന്നീ ടീ​മു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​പ്പോ​ൾ വ​നി​താ വി​ഭാ​ഗ​ത്തി​ൽ ബി.​കെ.​എ​സ് സാ​ഹി​ത്യ വി​ഭാ​ഗം, ബി.​കെ.​എ​സ് വ​നി​താ വി​ഭാ​ഗം എ​ന്നീ ടീ​മു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

ഷാ​ജി ആ​ന്റ​ണി, രാ​ജേ​ഷ് കോ​ടോ​ത്ത് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ബി.​കെ.​എ​സ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അ​ടി​യ​ന്ത​ര യോ​ഗം കൂ​ടി സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം ​െയ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsOnam 2024
News Summary - Onam 2024
Next Story