ഒാണം-ബലിപ്പെരുന്നാൾ ആഘോഷങ്ങൾക്കായി മലയാളി സംഘടനകൾ ഒരുങ്ങുന്നു
text_fieldsമനാമ: പൊന്നോണവും ബലിപ്പെരുന്നാളും കേേങ്കമം ആക്കാൻ ബഹ്റൈനിലെ പ്രവാസി സംഘടനകൾ ഒരുക്കം ആരംഭിച്ചു. ഇൗ വർഷത്തെ ആഘോഷ നാളുകൾ ആഘോഷമാക്കാൻ ബഹ്റൈൻ കേരളീയ സമാജത്തിൽ വിപുലമായ അണിയറ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് കലാവിഭാഗം സെക്രട്ടറി പറഞ്ഞു.
മലയാള ചലചിത്രലോകത്തെ പ്രമുഖർ ഉൾപ്പെടെ സമാജത്തിെൻറ ഒാണം^ഇൗദ് ആഘോഷത്തിൽ അണിനിരക്കും. പരിപാടികളിൽ ഗായിക ചിത്രയും സംഗീത സംവിധായകൻ ശരതും എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. തിരുവാതിര, ഒപ്പന, ഒാണപ്പുടവ മത്സരങ്ങൾ, പലഹാരമേള, തീറ്റ മത്സരം, വടംവലി, നാടൻ കായിക, കലാമേള എന്നിവയും ഉണ്ടാകും. വിവിധ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്കായും മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. നിരവധി കലാകാരൻമാർ വേദിയിലെത്തുന്ന മെഗാചരട് പിന്നിക്കളി, പ്രശാന്ത് നാരായണൻ സംവിധാനം ചെയ്യുന്ന ‘മഹാസാഗരം’ നാടകം എന്നിവയും ഇൗ വർഷത്തെ ആഘോഷത്തെ ശ്രദ്ധേയമാക്കും.
കേരള കാത്തോലിക് അ സോസിയേഷെൻറ ഈ വർഷത്തെ വിപുലമായ ഓണാഘോഷ പരിപാടികൾ ‘ഓണകാഴ്ച’ ആഗസ്റ്റ് 21 ന് വൈകുന്നേരം എട്ടിന് തിരശീല ഉയരും. 11 ദിവസം നീണ്ട വിവിധ ആഘോഷ പരിപാടികൾ 31 ന് നടക്കുന്ന ഓണസദ്യയോടെയാണ് സമാപിക്കുക. ഉദ്ഘാടന സമ്മേളനത്തിൽ കേരള ഗവൺമെൻറ് അഡിഷണൽ ചീഫ് സെക്രട്ടറിയും , കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടറുമായ വി .ജെ കുര്യൻ മുഖ്യാതിഥി ആയിരിക്കും. തുടർന്ന് തനതു കേരളീയ കലാരൂപങ്ങൾ അരങ്ങേറും.
22, 27 തീയതികളിൽ കെ.സി.എ അംഗങ്ങൾക്കായി വിവിധ കായിക മത്സരങ്ങൾ നടത്തും. 23 നു ബഹ്റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന വടം വലി മത്സരവും തുടർന്ന് കെ.സി.എ ഒരുക്കുന്ന നാടകവും ഉണ്ടായിരിക്കും. വടംവലി മത്സരവിജയികൾക്ക് ക്യാഷ് അവാർഡുൾപ്പടെ വിവിധ സമ്മാനങ്ങൾ ഒരുക്കിയിരിക്കുന്നു. ആഗസ്റ്റ് 24 നു കെ.സി.എ വനിതാവിഭാഗം അണിയിച്ചൊരുക്കുന്ന കേരളത്തനിമ എന്ന പ്രത്യേക പരിപാടിയും ഉണ്ടായിരിക്കും.
26 നു ബഹ്റൈനിലെ എല്ലാ ടീമുകൾക്കും പങ്കെടുക്കാവുന്ന തിരുവാതിര കളി മത്സരം നടക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. 28 നു പായസ മത്സരവും തുടർന്ന് കെ.സി.എ സംഗീത വിഭാഗം സ്വരലയ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്നും, 30 നു കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടികളുടെ സമാപനസമ്മേളനവും വിവിധ കലാപരിപാടികളും 31 വെള്ളിയാഴ്ച ഉച്ചക്ക് നടക്കുന്ന വിപുലമായ ഓണസദ്യയോടുകൂടി കെ സി എ ഓണപ്പരിപാടികൾക്കു തിരശീല വീഴും.
നിരവധി പ്രവാസി സംഘടനകൾ ഒാണാഘോഷം നടത്താനുള്ള തയ്യാറെടുപ്പിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.