സിംസ് ഓണമഹോത്സവത്തിന് തുടക്കമായി
text_fieldsമനാമ: സിറോ മലബാർ സൊസൈറ്റിയുടെ 14 ദിവസം നീണ്ട ഓണാഘോഷ പരിപാടികൾക്ക് കഴിഞ്ഞ ദിവസം അൽ അഹ്‍ലി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മാർച്ച് പാസ്റ്റോടുകൂടി തുടക്കംകുറിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിംസ് അംഗങ്ങളെ മ ന്ദാരം, പൂവിളി, ആവണി, ഓണത്തുമ്പി എന്നീ ഗ്രൂപുകളായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 10 മുതൽ 27 വരെ അംഗങ്ങൾക്കായി വിവിധ കലാമത്സരങ്ങൾ മത്സരങ്ങൾ നടക്കും. 28 ന് വൈകിട്ട് ഏഴിന് ഇന്ത്യൻ ക്ലബ്ബിൽ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് സമാപനമാകും. ഗ്രാൻഡ് ഫിനാലെയിൽ സിനിമ നടൻ ശിവജി ഗുരുവായൂർ പങ്കെടുക്കുന്ന ‘അച്ഛൻ’ എന്ന നാടകവും അവതരിപ്പിക്കും.
സിംസിെൻറ 2000 പേർക്കുള്ള ഓണമഹാസദ്യ സെപ്റ്റംബർ 20 ന് രാവിലെ 11 മുതൽ 3.30 ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കും. ഓണസദ്യയോടനുബന്ധിച്ചു സിംസ് ചാരിറ്റി വിഭാഗത്തിെൻറ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിലെ വൃദ്ധസദനങ്ങളിൽ ഒറ്റപെട്ടുകഴിയുന്ന 1500 പേർക്ക് ഓണസദ്യ നൽകും. ബഹ്റൈനിലെ ഒാണസദ്യയുടെ പ്രവേശന പാസ്സിന് വേണ്ടി ജോയ് എലുവത്തിങ്കൽ 36676602, സാനി പോൾ 39855197 എന്നിവരെ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു. സെപ്തംബർ 10 ന് ഉപന്യാസ മത്സരം ഇംഗ്ലീഷിലും മലയാളത്തിലും നടക്കും. 13 ന് അത്തപ്പൂക്കള മത്സരവും പായസ മത്സരവും പരമ്പരാഗത വസ്ത്രധാരണ മത്സരവും നടക്കും.
14ന് ഫാൻസി ഡ്രസ്സ്, നാടോടി നൃത്തം, 15 ന് ക്വിസ് മത്സരം, 16 ന് പ്രസംഗ മത്സരം(മലയാളം),നിമിഷ പ്രസംഗം എന്നിവ ഉണ്ടായിരിക്കും. 17ന് പ്രസംഗ മത്സരം(ഇംഗ്ലീഷ്), ടേബിൾ ടോക്ക്, 18ന് കവിതാപാരായണം. 21ന് ഓണപ്പാട്ട് മത്സരവും തിരുവാതിരയും 22ന് നാടോടിനൃത്തവും ഉണ്ടായിരിക്കുന്നതാണ്. വാർത്താസമ്മേളനത്തിൽ സിംസ് പ്രസിഡൻറ് ചാൾസ് ആലുക്ക, ജനറൽ സെക്രട്ടറി പോൾ ഉറുവത്, ഓണം മഹോത്സവം ജനറൽ കൺവീനർ സാനി പോൾ,ടിക്കറ്റ് കൺവീനർ ജോയ് എലുവത്തിങ്കൽ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.