ഓണം ഫെസ്റ്റ് ലുലു ഗലേറിയ മാളിൽ 27ന്; സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsമനാമ: ഈ മാസം 27ന് ലുലു ഗലേറിയ മാളിൽ ‘ഗൾഫ്മാധ്യമം’ സുബി ഹോംസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. രക്ഷാധികാരിയായി സുബൈർ എം. എം.നെയും ചെയർമാനായി ജമാൽ ഇരിങ്ങലിനെയും തെരഞ്ഞെടുത്തു. ജനറൽ കൺവീനർ- ജാഫർ പൂളക്കൽ, കൺവീനർമാർ- ഷാഹുൽ, സക്കീർ. വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു.
കുട്ടികൾക്കായി ചിത്രരചന ‘ലിറ്റിൽ ആർട്ടിസ്റ്റ്’, പായസമത്സരം- കുക്ക് വിത്ത് കുടുംബം, ഓണപ്പാട്ടു മത്സരം, കപ്പിൾ കോണ്ടസ്റ്റ് എന്നിവയാണ് ഓണം ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നത്. മത്സരങ്ങളുടെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. മറിമായം, എം 80 മൂസ ഫെയിം വിനോദ് കോവൂർ, ഏഷ്യാനെറ്റ് സ്റ്റാർസിങ്ങർ അവതാരക വർഷ രമേഷ് എന്നിവരും ഫെസ്റ്റിനെത്തും.
കുട്ടികൾക്കും മുതിർന്നവർക്കും മതിമറന്നാഹ്ലാദിക്കാൻ വക നൽകുന്ന അത്യുഗ്രൻ മത്സരങ്ങളാണ് ഓണം ഫെസ്റ്റിന്റെ ഭാഗമായി നടക്കുക. വിജയികൾക്ക് ആകർഷക സമ്മാനങ്ങളും ലഭിക്കും. https://onam.madhyamam.com എന്ന ലിങ്ക് വഴിയും ക്യൂ ആർ കോഡ് സ്കാൻ ചെയ്തും രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.