Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇനി ആഘോഷത്തി​െൻറ...

ഇനി ആഘോഷത്തി​െൻറ ദിനങ്ങൾ 

text_fields
bookmark_border
ഇനി ആഘോഷത്തി​െൻറ ദിനങ്ങൾ 
cancel
camera_alt?????? ????????? ????????? ???????? ???????????? ????????????????? ???? ?????????? ??.??.???????????? ??.?? ??????????????

മനാമ: ഇന്ന്​ പെരുന്നാളും രണ്ടു ദിവസം കഴിഞ്ഞാൽ തിരുവോണവും ആയതോടെ ബഹ്​റൈനിലെ മലയാളി പ്രവാസികളെല്ലാം ഉത്സവാന്തരീക്ഷത്തിലാണ്​. പെരുന്നാൾ അവധിയിലാണ്​ ഒാണവും വന്നത്​ എന്നതിനാൽ, സർക്കാർ​ മേഖലകളിൽ ​േജാലി ചെയ്യുന്നവർക്ക്​ ആഘോഷവേള സജീവമാക്കാൻ എളുപ്പമായി. ബഹ്​റൈനിലെ പ്രമുഖ സംഘടനകളെല്ലാം പെരുന്നാൾ^ഒാണാഘോഷങ്ങൾ നടത്തുന്നുണ്ട്​. സെപ്​റ്റംബർ ആദ്യ ആഴ്​ചകളിലെ വാരാന്ത്യ അവധികളിൽ പ്രധാന ഹാളുകളെല്ലാം സംഘടനകൾ ബുക്ക്​ ചെയ്​തിട്ടുണ്ട്​. ഒാണസദ്യ ഒക്​ടോബറിലേക്കും നീ​ളുമെന്ന സൂചന ചില സംഘനകളുടെ ഭാരവാഹികൾ നൽകി. 

കെ.സി.എ ഒാണം മഹോത്സവം ഇന്നുമുതൽ ഇൗ മാസം എട്ടുവരെ നടക്കും.  ഉദ്​ഘാടകനായി യുവ ​െഎ.എ.എസ്​ ഒാഫിസർ ശ്രീറാം വെങ്കട്ടരാമൻ ബഹ്​റൈനിലെത്തിയിട്ടുണ്ട്​. ഇന്ന്​ വൈകീട്ട്​ അത്തം ഘോഷയാത്ര, പൂക്കളം, പുലിക്കളി, വാദ്യമേളങ്ങൾ എന്നിവയും നടക്കും. കെ.സി.എ ഗ്രൗണ്ടിലും ​വി.കെ.എൽ ഒാഡിറ്റോറിയത്തിലുമായാണ്​ ഇൗ പരിപാടികൾ നടക്കുക. ​​െഎ.പി.എസ്​ ദമ്പതികളായ സതീഷ്​ ബിനോയും അജിത ബീഗവും പരിപാടിയിൽ സംബന്ധിക്കും. സെപ്​റ്റംബർ രണ്ടിന്​ നടക്കുന്ന തിരുവാതിരക്കളി മത്സരത്തിൽ പ്രമുഖ ടീമുകൾ പ​െങ്കടുക്കും. നാലിനും അഞ്ചിനും അംഗങ്ങൾക്കും കുട്ടികൾക്കുമായുള്ള മത്സരങ്ങൾ നടക്കും. ആറിനാണ്​ പായസ മത്സരം. ഏഴിന്​ ശിങ്കാരി മേളവും പന്തളം ബാല​​െൻറ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറും. എട്ടിന്​ ഒാണസദ്യ നടക്കും. കാലത്ത്​ 11ന്​ തുടങ്ങുന്ന സദ്യ ക്ഷണിക്കപ്പെട്ടവർക്കും കൂപ്പൺ ലഭിച്ചവർക്കുമായാണ്​ നടത്തുന്നത്​. കെ.സി.എ ബഹ്​റൈനിലെ തൊഴിലാളികൾക്കായും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്​. ‘റിഥംസ് ഓഫ് ബഹ്​റൈൻ’ എന്ന പരിപാടി സെപ്​റ്റംബർ മൂന്നിന്​ രാത്രി ഏഴു മണിക്ക് കെ.സി.എ ഹാളിൽ നടക്കും.
ഇതിൽ കരോക്കെ ഗാനാലാപനം, മിമിക്രി, പദ്യം ചൊല്ലൽ എന്നീ മത്സരങ്ങളാണ്​ ഉൾപ്പെടുത്തിയത്. വിജയികൾക്ക് ക്യാഷ് അവാർഡ് ഉൾപ്പടെയുള്ള ആകർഷകമായ സമ്മാനങ്ങൾ സെപ്​റ്റംബർ ഏഴിന്​  നടക്കുന്ന ഫിനാലെയിൽ നൽകും.

സിംസ് ഓണാഘോഷത്തി​​െൻറ ഭാഗമായി ബഹ്​റൈനിലെ വിവിധ ക്ലബുകളെ പങ്കെടുപ്പിച്ച്​ വടംവലി മത്സരം നടത്തും.സെപ്റ്റംബർ എട്ടിന്​ വൈകുന്നേരം നാലു മുതൽ ആറു മണി വരെ സൽമാനിയയിലുള്ള അൽ ഖാദിസിയ ഗ്രൗണ്ടിലാണ്​ മത്സരം. ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും. രജിസ്​റ്റർ ചെയ്യേണ്ട അവസാന തിയതി സെപ്റ്റംബർ അഞ്ച്​ ആണ്​. സിംസ് ഒാണസദ്യ സെപ്റ്റംബർ മൂന്നിന്​ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിലാണ്​ നടക്കുക. രാവിലെ 11 ആരംഭിക്കുന്ന ഓണസദ്യയിൽ 2000ത്തോളം പേർ പ​െങ്കടുക്കും. ലേബർ ക്യാമ്പുകളിൽ നിന്നുള്ള 300ഒാളം പേരെയും പ​െങ്കടുപ്പിക്കും. സദ്യയുടെ കൂപ്പൺ ആവശ്യമുള്ളവർ ജേക്കബ് വാഴപ്പിള്ളിയുമായി (38386345) ബന്ധപ്പെടണം. 

പയനിയേഴ്സി​​െൻറ ഓണം^ ഈദ് ഓണാഘോഷങ്ങൾ വിവിധ പരിപാടികളോടെ നടത്തും. ഇന്ന്​ മോഡേൺ മെക്കാനിക്കൽ ആൻറ്​ ഇലക്ട്രിക്കൽ കമ്പനിയുടെ മഅമീറിലുള്ള ലേബർ ക്യാമ്പിലാണ്​ പരിപാടികൾ സംഘടിപ്പിക്കുന്നത്​.  ഇതോടനുബന്ധിച്ച്​ കാലത്ത്​ ഒമ്പതു മുതൽ മെഡിക്കൽ ക്യാമ്പ് നടത്തും. മിഡിൽ ഈസ്​റ്റ്​ ഹോസ്പിറ്റലിലെ ഡോക്ടർമാരും ജീവനക്കാരും നേതൃത്വം നൽകും. വൈകീട്ട് മൂന്ന്​ മണി മുതൽ കായിക മത്സരങ്ങൾ ആരംഭിക്കും. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും. സെപ്റ്റംബർ 21ന്​ രാവിലെ കെ.സി. എ അങ്കണത്തിൽ വിവിധ കലാ പരിപാടികളും ഓണ സദ്യയും നടക്കും. കേരളീയ സമാജത്തി​​െൻറ നേതൃത്വത്തിൽ നടക്കുന്ന ഒാണാഘോഷത്തിന്​ ഇന്നലെ കൊടിയേറി. ലോകസഭാംഗം എൻ.കെ.പ്രേമചന്ദ്രൻ ചടങ്ങിൽ സന്നിഹിതനായിരുന്നു. തുടർന്ന് വനിത വിഭാഗത്തി​​െൻറ നേതൃത്വത്തിൽ തിരുവാതിരക്കളി  മത്സരവും, നാദബ്രഹ്മം മ്യൂസിക്  ക്ലബ്  അവതരിപ്പിച്ച സംഘഗാനവും അരങ്ങേറി. ഇന്ന്​ കാലത്ത്​ 9.30ന്​ അത്തപ്പൂക്കള മത്സരവും ​ൈവകീട്ട്​ 6.30ന്​ പൂജ നൃത്തവും നടക്കും. തുടർന്ന്​  ​പിന്നണി ഗായിക കെ.എസ്​.ചിത്ര നയിക്കുന്ന ഗാനമേള അരങ്ങേറും. ഇതിൽ  നിഷാദ്​, രൂപ രേവതി എന്നിവരും പ​െങ്കടുക്കും. 

രണ്ടിന്​ കാലത്ത്​ 10ന്​ കായിക മത്സരങ്ങളാണ്​. വടംവലി മത്സരം, വനിതകൾക്കായുള്ള മത്സരങ്ങൾ എന്നിവയാണ്​ നടക്കുക. വൈകീട്ട്​ മൂന്നിന്​ പായസ മേള.6.30ന്​ സംഘനൃത്തം, ഒപ്പന, പരമ്പരാഗത കേരളനൃത്തം. ഇത്​ ​കേരളത്തിൽ നിന്നുള്ള സംഘമാണ്​ അവതരിപ്പിക്കുന്നത്​.  തുടർന്ന്​ ദേവി ചന്ദനയും റജി രവിയും സംഘവും അവതരിപ്പിക്കുന്ന കലാപരിപാടികൾ.

സെപ്​റ്റംബർ മൂന്നിന്​ വൈകീട്ട്​ 7.30നുള്ള​ ഘോഷയാത്ര മത്സരം, നാലിന്​ രാത്രി ഡോ.എടനാട്​ രാജൻ നമ്പ്യാർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്​, ഏഴിന്​ വൈകീട്ടുള്ള ജി.വേണുഗോപാലി​​െൻറ ഗാനമേള, എട്ടിന്​ നടക്കുന്ന സമാപന പരിപാടിയിൽ യേശുദാസി​​െൻറ സംഗീത കച്ചേരി തുടങ്ങിയവയും ഇത്തവണത്തെ ​പ്രധാന പരിപാടികളാണ്​. 15നാണ്​ ഒാണസദ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsonam festivalmalayalam news
News Summary - onam festival-bahrain-gulf news
Next Story