ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ഓണാഘോഷം
text_fieldsമനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ബഹ്റൈൻ (ഫാറ്റ്) റാശിദ് അൽ സയാനി മജ്ലിസിൽ ഓണാഘോഷം സംഘടിപ്പിച്ചു. 10, 12 ക്ലാസുകളിൽ വിജയികളായ തിരുവല്ല സ്വദേശികളായ കുട്ടികളെ അവാർഡുകൾ നൽകി ആദരിച്ചു. എന്റർടൈൻമെന്റ് ആൻഡ് വെൽഫെയർ കൺവീനർ മനോജ് ശങ്കരൻ നമ്പൂതിരി നിലവിളക്ക് കൊളുത്തി. തുടർന്ന് വിവിധ കലാ സാംസ്കാരിക പരിപാടികൾ നടന്നു. ‘മിന്നൽ ബീറ്റ്സ്’ ബാൻഡിന്റെ സംഗീതപരിപാടി ആഘോഷങ്ങൾക്ക് ചടുലത പകർന്നു. പരിപാടിയുടെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ആവേശകരമായ വടംവലി മത്സരവും നടന്നു.
പൊതുസമ്മേളനത്തിൽ ഫാറ്റ് പ്രസിഡന്റ് റോബി ജോർജ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വർഗീസ് ഡാനിയേൽ മുഖ്യപ്രഭാഷണം നടത്തി. അഡ്വൈസറി ബോർഡ് അംഗങ്ങളായ എബ്രഹാം ജോൺ, ബിജു മുതിരക്കാലായിൽ എന്നിവർ ആശംസ പ്രസംഗം നടത്തി. ജന. സെക്രട്ടറി. അനിൽകുമാർ സ്വാഗതവും തിരുവല്ലോണം കമ്മിറ്റി കൺവീനർ മാത്യു പാലിയേക്കര നന്ദിയും പറഞ്ഞു.
പരിപാടികൾക്ക് ജെയിംസ് ഫിലിപ് (ജനറൽ കൺവീനർ), ഉപദേശക സമിതി അംഗങ്ങളായ ബോബൻ ഇടിക്കുള, എം.ഡി. രാജീവ്, ബ്ലെസൻ മാത്യു (വൈസ് പ്രസിഡന്റ്), വിനു ഐസക് (വൈസ് പ്രസിഡന്റ്), ജോബിൻ ചെറിയാൻ (ട്രഷറർ), മനോജ് മാത്യു (മെംബർഷിപ് സെക്രട്ടറി), നൈനാൻ ജേക്കബ് (ജോയന്റ് ട്രഷറർ), ഷിജിൻ ഷാജി (കൺവീനർ ഓഫ് സ്പോർട്സ് ആൻഡ് കൾചർ), എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കെ.ജി. രാജീവ് കുമാർ, നെൽജിൻ നെപ്പോളിയൻ, അദ്നാൻ അഷ്റഫ്, ജോസഫ് വി. ഫിലിപ്പോസ്, രാധാകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.