ശ്രദ്ധേയമായി പാലക്കാട് പ്രവാസി അസോസിയേഷൻ ഓണാഘോഷം
text_fieldsമനാമ: പാലക്കാട് ജില്ലക്കാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ ഓണാഘോഷം ‘പൊന്നോണം 2024’ ലാളിത്യം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ കഴിവതും ഒഴിവാക്കി സംഘടിപ്പിച്ച പരിപാടിയിൽ, എൽ.എം.ആർ.എ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹ്മദ് ജാഫർ അൽ ഹയ്ക്കി മുഖ്യാതിഥിയായി പങ്കെടുത്തു. എസ്.എൻ.സി.എസ് ചെയർമാൻ കൃഷ്ണകുമാർ, സെക്രട്ടറി ശ്രീകാന്ത്, കെ.എം.സി.സി സെക്രട്ടറി ഗഫൂർ കൈപ്പമംഗലം എന്നിവർ സംസാരിച്ചു.
ധന്യ വിനയനും വാണി ശ്രീധറും നിയന്ത്രിച്ച പരിപാടിയിൽ കൺവീനർമാരായ സതീഷ്, പ്രദീപ്, മണി, രാകേഷ്, അജയ് തുടങ്ങിയവരും, പാലക്കാട് പ്രവാസി അസോസിയേഷൻ രക്ഷാധികാരികളായ ജയശങ്കർ, ശ്രീധർ തേറമ്പിൽ, ദീപക് മേനോൻ എന്നിവരും ആശംസ നേർന്നു.
സോപാനം വാദ്യകലാസംഘം അംഗങ്ങളുടെ പഞ്ചാരിമേളത്തോടെ ആരംഭിച്ച പരിപാടിയിൽ കൂട്ടായ്മയിലെ വനിതാവിഭാഗം അവതരിപ്പിച്ച തിരുവാതിരക്കളി, കുമാരി അഞ്ജന നായർ അവതരിപ്പിച്ച ഭരതനാട്യം ഓണപ്പാട്ടുകൾ, കുട്ടികളുടെയും മുതിർന്നവരുടെയും ഫാഷൻ ഷോ, ഗാനങ്ങൾ, മറ്റു നൃത്തങ്ങൾ തുടങ്ങിയവ നടന്നു. സന്തോഷ് കടമ്പഴിപ്പുറവും മണിയും സൈദ്ഉം സുരേഷും ചേർന്ന് പാചകം നിർവഹിച്ച പാലക്കാട് വള്ളുവനാടൻ രീതിയിലുള്ള സ്വാദിഷ്ടമായ ഓണസദ്യയുമുണ്ടായിരുന്നു.അൽ മൊയ്യാദ് ഇന്റർനാഷനൽ സി.എഫ്. അജയ് ജെയിൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, സോപാനം ആശാൻ സന്തോഷ് കൈലാസ് എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.