വോയ്സ് ഓഫ് ആലപ്പി ഓണാഘോഷം ‘പൂവേപൊലി 2024’ നടന്നു
text_fieldsമനാമ: പൂവേപൊലി 2024 എന്ന പേരിൽ ഈ വർഷത്തെ ഓണാഘോഷം വോയ്സ് ഓഫ് ആലപ്പി സമുചിതമായി ആഘോഷിച്ചു. തുബ്ലിയിലെ ആദാരി പാർക്കിൽ നടന്ന ആഘോഷത്തിൽ നിരവധി ആളുകൾ പങ്കെടുത്തു. അരങ്ങ് ആലപ്പിയുടെ കലാകാരന്മാർ മഹാബലിയെ വരവേറ്റ് അവതരിപ്പിച്ച വഞ്ചിപ്പാട്ടോടെ ചടങ്ങുകൾ ആരംഭിച്ചു. വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായിരുന്നു.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം നിർവഹിച്ചു. അൽ ഫോസ് ജനറൽ മാനേജർ പി.എൻ. സ്വാമി,വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരികളായ ഡോ. പി.വി. ചെറിയാൻ, സോമൻ ബേബി, കെ.ആർ. നായർ, സഈദ് റമദാൻ നദ് വി, അനിൽ യു.കെ, കേരളീയ സമാജം ഭാരവാഹികൾ, പൂവേപൊലി 2024 ജനറൽ കൺവീനർ ജഗദീഷ് ശിവൻ, മറ്റ് സാമൂഹിക സാംസ്കാരിക പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.
വോയ്സ് ഓഫ് ആലപ്പി കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, നാടകം, തിരുവാതിര, കൈകൊട്ടിക്കളി, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ സെമി ക്ലാസിക്കൽ ഡാൻസുകൾ എന്നിവയും ആരവം നാടൻ പാട്ടുകൂട്ടത്തിന്റെ നാടൻപാട്ട്, ആരവം മരം ബാൻഡ് അവതരിപ്പിച്ച ഫ്യൂഷൻ എന്നിവയും ശ്രദ്ധേയമായി.
പ്രോഗ്രാമുകൾ ബോണി മുളപ്പപള്ളിൽ, ജീസ ജീമോൻ എന്നിവർ നിയന്ത്രിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ ദീപക് തണൽ, വനിത വിഭാഗം ചീഫ് കോഓഡിനേറ്റർ രശ്മി അനൂപ്, ആശ സഹ്റ, ആതിര ധനേഷ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് 600ൽ പരം ആളുകൾ പങ്കെടുത്ത ഓണസദ്യയും നടന്നു. ഓണസദ്യക്ക് ലേബർ ക്യാമ്പിലെ അംഗങ്ങൾ വിശിഷ്ടാതിഥികളായിരുന്നു. പൂവേപൊലി 2024 കൺവീനർ പ്രസന്നകുമാർ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.