വീണ്ടും എെൻറയൊരു നോമ്പുകാലം
text_fieldsഎല്ലാ പ്രാവശ്യത്തെയുംപോലെ നാട്ടിൽനിന്ന് എത്രയോ ദൂരെയാണ് ഈ നോമ്പുകാലത്തും. ബഹ്റൈനിലെ ഒരു ഫ്ലാറ്റിൽ നാല് ചുമരുകൾക്കുള്ളിൽ ഒരു മാസത്തെ നോമ്പ് കഴിഞ്ഞ് പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഞാൻ.
വർഷത്തിൽ ഒരിക്കൽ മാത്രം വിരുന്നുവരുന്ന പുണ്യങ്ങളുടെ ഈ പൂക്കാലത്തെ കാത്തിരിക്കാൻ മുെമ്പാക്കെ എന്തൊരു ഉത്സാഹമായിരുന്നു എല്ലാവർക്കും.മാസങ്ങൾക്കുമുേമ്പ തുടങ്ങും തയാറെടുപ്പുകൾ. വീടും നാടും പള്ളിയും ഒരേപോലെ കാത്തിരിക്കുന്ന നന്മകളുടെ വസന്തകാലം. ഇന്ന് കാത്തിരിപ്പിൽ കണ്ണീര് വീണിരിക്കുന്നു. കോവിഡ് മഹാമാരിയിൽ പ്രതീക്ഷകളുടെ പൊന്നമ്പിളി നിറംകെട്ടുപോയി. 'നനച്ചുകുളി'യില്ലാത്ത, പള്ളിയിൽ നമസ്കാരമില്ലാത്ത, സമൂഹ നോമ്പുതുറകളില്ലാത്ത നോമ്പ്. പെരുന്നാൾ ഷോപ്പിങ് പാടില്ലാത്ത ഒരു നോമ്പ് സങ്കടനോമ്പായി മാറിയിരിക്കുന്നു.
പക്ഷേ, ലോകം മുഴുവൻ പരന്നുകിടക്കുന്ന കോടാനുകോടി വിശ്വാസികളുടെ ജീവിതത്തിൽനിന്ന് ആ വെളിച്ചം ഇല്ലാതാക്കാൻ ഒരു വൈറസിനും കഴിയില്ല. മഴ മേഘങ്ങൾക്ക് സൂര്യനെ മറയ്ക്കാൻ എത്രനാൾ ആവും.ഇത് ഒരു യാത്രയാണ്. ഓർമകളുടെ ലോകത്തേക്ക് മനസ്സുകൊണ്ടൊരു മടക്കയാത്ര. കോവിഡിന് കരിനിഴൽ വീഴ്ത്താൻ കഴിയാത്ത, കാലത്തിന് തിരിച്ചെടുക്കാനാവാത്ത ഒരുപിടി നോമ്പ് ഓർമകൾ.
എന്തിനാണ് നീ നോമ്പ് എടുക്കുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നാൽ, ചോദിക്കുന്നവരോട് എല്ലാം ഒരു ഉത്തരമേ എനിക്കുള്ളൂ. ഒരു വണ്ടി നിർത്താതെ തിരുവനന്തപുരം മുതൽ ബംഗളൂരു വരെ ഓടുന്നു. എന്തായിരിക്കും അവസ്ഥ. വണ്ടിയുടെ എൻജിനും മറ്റു ഭാഗങ്ങളും നശിച്ചുപോകാനും വണ്ടി കേടാവാനും സാധ്യതയുണ്ട്. കുറച്ചുനിർത്തി വാഹനത്തിന് വിശ്രമം കൊടുത്താൽ വർഷങ്ങളോളം ഉപയോഗിക്കാം. അതുപോലെ ഒരുമാസം മനുഷ്യശരീരത്തിലെ എൻജിന് വിശ്രമം കൊടുക്കണം.
അതുപോലെ പാവപ്പെട്ടവൻ അനുഭവിക്കുന്ന വിശപ്പ് അറിയാനും മറ്റുള്ളവരെ സഹായിക്കാനും സാധിക്കും. ശരീരേച്ഛയുടെ നിയന്ത്രണം നോമ്പിലൂടെ സ്വായത്തമാക്കാൻ സാധിക്കുന്നതിനോടൊപ്പം സൗഹൃദങ്ങൾ ഉൗട്ടിയുറപ്പിക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.