ന്യൂ മില്ലേനിയം സ്കൂളിന് നൂറുശതമാനം വിജയം
text_fieldsമനാമ: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ ന്യൂ മില്ലേനിയം സ്കൂളിന് നൂറു ശതമാനം വിജയം. 135 വിദ്യാർഥികളാണ് സ്കൂളിൽനിന്ന് പരീക്ഷ എഴുതിയത്. 85 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 133 വിദ്യാർഥികൾക്കും ഡിസ്റ്റിങ്ഷൻ ലഭിച്ചു. 71 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ ഗ്രേഡോടെ മികവ് പുലർത്തി.
ദേവാൻഷ് കുമാർ, സംഗ്രില ഓജ (98.4 ശതമാനം), തുഷ്യ കൽപാട (98.2 ശതമാനം), ലെഹർ ഗുപ്ത (98 ശതമാനം) എന്നിവരാണ് സ്കൂൾ ടോപ്പർമാർ.
സയൻസ് സ്ട്രീമിൽ പരീക്ഷ എഴുതിയ 85 വിദ്യാർഥികളിൽ 58 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 46 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി. കൊമേഴ്സ് സ്ട്രീമിൽ 40 വിദ്യാർഥികളിൽ 19 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 22 പേർ
എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കി. ഹ്യുമാനിറ്റീസ് സ്ട്രീമിൽ 10ൽ എട്ട് പേർക്കും 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. മൂന്ന് പേർക്ക് എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് ലഭിച്ചു.
സയൻസ് സ്ട്രീമിൽ ദേവാൻഷ് കുമാറും സംഗ്രില ഓജയും (98.4 ശതമാനം) സ്കൂളിൽ ഒന്നാമതെത്തി. കൊമേഴ്സ് സ്ട്രീമിൽ ലെഹർ ഗുപ്ത 98 ശതമാനം മാർക്കോടെ ടോപ് സ്കോററായി. ഹ്യുമാനിറ്റീസ് സ്ട്രീമിൽ 95.4 ശതമാനം മാർക്ക് നേടിയ ആഫ്രീൻ മുഹമ്മദ് ആസിഫ് ഒന്നാമതെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.