വൺ ഇന്ത്യ വൺ പെൻഷൻ ഓവർസീസ് കമ്മിറ്റിക്ക് പുതിയ ഭരണസമിതി
text_fieldsമനാമ: 60 വയസ്സ് പൂർത്തിയായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും പ്രതിമാസം 10,000 രൂപ തുല്യ പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തിച്ചു വരുന്ന 'വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ്' ഓവർസീസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ യോഗത്തിൽ വൺ ഇന്ത്യ വൺ പെൻഷൻ ഫൗണ്ടറും ഓവർസീസ് പ്രസിഡന്റുമായ ബിബിൻ പി. ചാക്കോ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പോളി ജോസഫ് മുഖ്യ വരണാധികാരിയായും ട്രഷറർ അശോക് കുമാർ, വൈസ് പ്രസിഡന്റ് നിസാർ പടിക്കൽ വയൽ എന്നിവർ വരണാധികാരികളായും തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഓവർസീസ് പ്രസിഡന്റായി ബിബിൻ പി. ചാക്കോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഷാജി വർഗീസ് (സെക്ര.), സാബു കുരിയൻ (ട്രഷ.), പി.എം. പ്രതീപ് , കെ.എം. റസാഖ് (വൈസ് പ്രസി.മാർ), അജിത് വർഗീസ്, പ്രിന്റി അജോ (ജോ. സെക്രട്ടറിമാർ), എൽ.ആർ. ജോബി (മീഡിയ & ഐ.ടി ചീഫ് കോഓഡിനേറ്റർ), ആർ. ശ്രീവീണ (വനിത വിഭാഗം ചീഫ് കോഓഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ബഹ്റൈൻ, ഇസ്രായേൽ, കുവൈത്ത്, മാലിദീപ്, ഒമാൻ, പോളണ്ട്, സൗദി അറേബ്യ, സീഷെൽസ്, സിംഗപ്പൂർ, യു.എ.ഇ, യു.എസ്.എ എന്നീ 11 രാജ്യങ്ങളിൽ നിന്നുള്ള നാഷനൽ കമ്മിറ്റി പ്രസിഡന്റുമാരും പ്രതിനിധികളും പങ്കെടുത്തു. ഓവർസീസ് സെക്രട്ടറി ജോസഫ് സ്കറിയ സ്വാഗതവും സാബു കുരിയൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.