ഓൺലൈൻ പെയിൻറിങ് മത്സരം സംഘടിപ്പിച്ചു
text_fieldsഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ഓൺലൈൻ പെയിൻറിങ് മത്സരത്തിൽനിന്ന്
മനാമ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ കുട്ടികൾക്കായി ഓൺലൈൻ പെയിൻറിങ് മത്സരം 2020 സംഘടിപ്പിച്ചു. ബഹ്റൈനിലെ എല്ലാ സ്കൂളുകൾക്കും പുറമെ എടപ്പാളിലെയും സമീപ പ്രദേശങ്ങളിലെയും ജി.സി.സിയിലെയും ഇടപ്പാളയം അംഗങ്ങളുടെ കുട്ടികളും മത്സരത്തിൽ പങ്കെടുത്തു.
വെള്ളിയാഴ്ച ബഹ്റൈൻ സമയം രാവിലെ 10നാണ് മത്സരം ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള മത്സരം സംഘടിപ്പിക്കുക വഴി മത്സരാർഥികൾക്ക് വേറിട്ട അനുഭവം നൽകാൻ സാധിച്ചു. വർഷം തോറും നടത്തിവരാറുള്ള ഇടപ്പാളയം ഫെസ്റ്റിെൻറ ഭാഗമായിട്ടാണ് പെയിൻറിങ് മത്സരം ഇത്തവണ ഓൺലൈൻ ആയി സംഘടിപ്പിച്ചത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നാനൂറോളം കുട്ടികൾ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.