ഊരകം സെൻറ് ജോസഫ്സ് കമ്യൂണിറ്റി ആദരിച്ചു
text_fieldsമനാമ: തൃശൂർ ജില്ലയിലെ മുരിയാട് പഞ്ചായത്തിന് നഗര സഞ്ചയിക പദ്ധതിയിൽ അനുവദിച്ച കുടിവെള്ള പദ്ധതിക്ക് സൗജന്യമായി ഭൂമി നൽകിയ ഡേവിസ് ടി. മാത്യുവിനെ ഊരകം സെൻറ് ജോസഫ്സ് കമ്യൂണിറ്റി ബഹ്റൈൻ ആദരിച്ചു. ഹമദ് ടൗണിൽ നടന്ന ആറാം വാർഷിക പൊതുയോഗത്തിലാണ് സംഘടനയുടെ രക്ഷാധികാരി കൂടിയായ ഡേവിസ് ടി. മാത്യുവിനെ ആദരിച്ചത്.
വാർഷിക സമ്മേളനം ബഹ്റൈൻ മലയാളി കാത്തലിക് കമ്യൂണിറ്റി കോഓഡിനേറ്റർ ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിന്റോ തെറ്റയിൽ അധ്യക്ഷത വഹിച്ചു. ഡിക്സൺ ഇലഞ്ഞിക്കൽ, വിബിൻ വർഗീസ്, ബിജി ബിജു എന്നിവർ സംസാരിച്ചു.
കൺവീനർ പോൾ തൊമ്മാന സ്വാഗതവും സെക്രട്ടറി റോയ് കൂള നന്ദിയും പറഞ്ഞു. 35 വർഷമായി ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ച തന്റെ ഭാര്യ റോസിലിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് നാടിന്റെ നന്മക്കായി ഡേവിസ് ടി. മാത്യു ഭൂമി നൽകിയത്. അവാലി കത്തീഡ്രൽ ദേവാലയത്തിലെ മലയാളി കാത്തലിക് കമ്യൂണിറ്റിയുടെ കോഓഡിനേറ്ററുമാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.