പ്രവാസി പരാതി പരിഹാര വേദിയായി ഒാപൺ ഫോറം
text_fieldsമനാമ: ബഹ്റൈനിലെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാര നടപടികൾക്കുമായി ഇന്ത്യൻ എംബസി ഒാപൺ ഫോറം സംഘടിപ്പിച്ചു. കോവിഡ് -19 രോഗ വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഒാൺലൈനായാണ് ഒാപൺ ഫോറം സംഘടിപ്പിച്ചത്.ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സ്വീകരിച്ച നടപടികൾ അംബാസഡർ പിയൂഷ് ശ്രീവാസ്തവ വിശദീകരിച്ചു. ഒാപൺ ഫോറത്തിൽ പെങ്കടുത്തവരുടെ പരാതികളും അദ്ദേഹം വിശദമായി കേട്ടു.
യാത്ര സംബന്ധമായ വിവരങ്ങൾ, കോവിഡ് -19മായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവക്ക് എംബസിയുടെ വെബ്സൈറ്റും സമൂഹ മാധ്യമ അക്കൗണ്ടുകളും സ്ഥിരമായി സന്ദർശിക്കാൻ അദ്ദേഹം നിർദേശിച്ചു.ഡിസംബർ 31 വരെ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വന്ദേഭാരത് ദൗത്യത്തിലൂടെ ഇതുവരെ 27,000ത്തിലധികം പ്രവാസികൾ ഇന്ത്യയിലേക്ക് മടങ്ങിയതായി അംബാസഡർ അറിയിച്ചു.3500ലേറെ ആളുകൾ ബഹ്റൈനിലേക്ക് തിരിച്ചെത്തി. ഒാപൺ ഫോറത്തിൽ വന്ന ചില പരാതികൾക്ക് ഉടനടി പരിഹാരമുണ്ടാക്കി.കൂടുതൽ രേഖകളും വിവരങ്ങളും ആവശ്യമായ പരാതികളിൽ തുടർ നടപടി സ്വീകരിക്കുമെന്നും എംബസി അറിയിച്ചു.
സി.ബി.എസ്.ഇ വിദ്യാർഥികളുടെ പരീക്ഷ ഫീസ് കുറക്കണം –എബ്രഹാം ജോൺ
മനാമ: കോവിഡിെൻറ പ്രത്യേക സാഹചര്യത്തില്‍ ബഹ്റൈനിലെ സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷഫീസ് കുറക്കാന്‍ ഇടപെടണമെന്ന് യു.പി.പി ചെയര്‍മാനും ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാനുമായ എബ്രഹാം ജോണ്‍ ഇന്ത്യന്‍ എംബസിയിൽ നടത്തിയ ഒാപൺ ഫോറത്തിൽ ആവശ്യപ്പെട്ടു. പരീക്ഷഫീസും രജിസ്ട്രേഷൻ ഫീസും കുറക്കുന്ന കാരൃം സി.ബി.എസ്.ഇയുമായും കേന്ദ്രസര്‍ക്കാറുമായും ബന്ധപ്പെട്ട് ശ്രമിക്കാമെന്നും ബഹ്റൈനിലെ സ്കൂളുകളുമായും ഈ വിഷയം സംസാരിക്കാമെന്നുംഅംബാസഡര്‍ ഉറപ്പു നല്‍കി.
നാട്ടിലുള്ള വിദ്യാർഥികൾ 1500 രൂപയാണ് ഫീസായി നൽകേണ്ടത്. എന്നാൽ, ബഹ്റൈനിലുള്ള കുട്ടികള്‍ പത്തിരട്ടിയാണ് അടക്കേണ്ടി വരുന്നതെന്ന് എബ്രഹാം ജോണ്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.