സമസ്ത ബഹ്റൈൻ ബഹുജന സംഗമം സംഘടിപ്പിച്ചു
text_fieldsമനാമ: സമസ്ത കേരള ജംഇയ്യതുൽ ഉലമ സ്ഥാപക ദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്റൈൻ മനാമ സമസ്ത ഓഡിറ്റോറിയത്തിൽവെച്ച് ബഹുജന സംഗമം സംഘടിപ്പിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീൻ കോയ തങ്ങൾ തേങ്ങാപട്ടണം ഉദ്ഘാടനം നിർവഹിച്ചു.
എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അൻവർ മുഹ്യിദ്ദീൻ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. മനാമ സൂഖിലുണ്ടായ അഗ്നിബാധയിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള സഹായം ചടങ്ങിൽ വെച്ചു കൈമാറി. സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, കെ.ടി. സലീം, ഹാരിസ് പഴയങ്ങാടി, ചെമ്പൻ ജലാൽ തുടങ്ങിയവർ ആശംസകളറിയിച്ചു. അൻവർ കണ്ണൂർ, ലത്തീഫ് മരക്കട്ട, സമസ്ത ബഹ്റൈൻ വിവിധ ഏരിയ നേതാക്കൾ, പ്രവർത്തകർ, ജംഇയ്യതുൽ മുഅല്ലിമീൻ ഭാരവാഹികൾ, എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ തുടങ്ങിയർ സന്നിഹിതരായിരുന്നു.
സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഹാഫിള് ശറഫുദ്ദീൻ മൗലവി ഖുർആൻ പാരായണം ചെയ്തു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് സ്വാഗതവും ജോയന്റ് സെക്രട്ടറി ശഹീം ദാരിമി കിനാലൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.