സൗഹൃദ സംഗമം സംഘടിപ്പിച്ചു
text_fieldsമനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ദിശ സെൻററുമായി ചേർന്ന് സംഘടിപ്പിക്കുന്ന 'പ്രവാചകെൻറ വഴിയും വെളിച്ചവും'എന്ന കാമ്പയിെൻറ ഭാഗമായി മുഹറഖ് യൂനിറ്റ് സൗഹൃദ സംഗമം നടത്തി. ഫ്രൻഡ്സ് വൈസ് പ്രസിഡൻറ് സഈദ് റമദാൻ നദ്വി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
മത സമൂഹങ്ങൾ തമ്മിൽ സൗഹാർദം കാത്തുസൂക്ഷിക്കേണ്ടത് ഏവരുടെയും ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. സംശയദൃഷ്ടിയോടെ സഹോദര മതത്തിൽപെട്ടവരെ കാണാനും മതിൽ കെട്ടുകൾ സൃഷ്ടിച്ചും നുണകൾ പ്രചരിപ്പിച്ചും സൗഹാർദ അന്തരീക്ഷത്തെ തകർക്കാനുമുള്ള ശ്രമങ്ങളെ കരുതിയിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സ്നേഹ സംഗമങ്ങൾ നാട്ടിൽ വ്യാപകമായി നടത്തേണ്ടതുണ്ടെന്ന് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് സിജു ജോർജ്, സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് എക്സിക്യൂട്ടിവ് അംഗം റിജോ തങ്കച്ചൻ, ആേൻറാ, റിയാസുദ്ദീൻ, ജലീൽ അബ്ദുല്ല എന്നിവർ ആശംസകൾ നേർന്നു. മുഹമ്മദ് എറിയാട് അധ്യക്ഷത വഹിച്ച സംഗമത്തിൽ ഷാക്കിർ കൊടുവള്ളി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.