െഎ.സി.എഫ് മീലാദ് കോൺഫറൻസ് സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് സംഘടിപ്പിച്ച മീലാദ് കോൺഫറൻസിൽനിന്ന്
മനാമ: ഐ.സി.എഫ് സൽമാബാദ് സെൻട്രൽ സംഘടിപ്പിച്ച മീലാദ് കോൺഫറൻസ് ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി മൗലിദ് പാരായണം, മദ്ഹുറസൂൽ പ്രഭാഷണം, പുസ്തക പ്രകാശനം, വിദ്യാർഥികളുടെ കലാപരിപാടികൾ, പ്രാർഥന മജ്ലിസ് എന്നിവ നടന്നു.
മൗലിദ് പാരായണ സദസ്സിന് അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ, നിസാമുദ്ദീൻ മുസ്ലിയാർ, അബ്ദുറഹീം സഖാഫി വരവൂർ, നവാസ് മുസ്ലിയാർ പാവണ്ടൂർ, ഇസ്മായിൽ മിസ്ബാഹി പുകയൂർ, ഹംസ ഖാലിദ് സഖാഫി എന്നിവർ നേതൃത്വം നൽകി.
സെൻട്രൽ പ്രസിഡൻറ് നിസാമുദ്ദീൻ ഹിശാമിയുടെ അധ്യക്ഷതയിൽ നടന്ന മദ്ഹുറസൂൽ കോൺഫറൻസിൽ ഐ.സി.എഫ് നാഷനൽ പ്രസിഡൻറ് കെ.സി. സൈനുദ്ദീൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. എം.സി അബ്ദുൽ കരീം ഹാജി, വി.പി.കെ. അബൂബക്കർ ഹാജി, അൻവർ സലിം സഅദി എന്നിവർ സംസാരിച്ചു. മീലാദ് കാമ്പയിനിെൻറ ഭാഗമായി സൽമാബാദ് ഹാദിയ വിമൻസ് അക്കാദമി പഠിതാക്കൾ പുറത്തിറക്കിയ 'ദ ലൈറ്റ് ഓഫ് റബീഅ്' കൈയെഴുത്ത് മാസിക ഐ.സി.എഫ് നാഷനൽ അഡ്മിൻ പ്രസിഡൻറ് അബ്ദുൽ സലാം മുസ്ലിയാർ പ്രകാശനം ചെയ്തു. കോവിഡ് കാലത്തെ ജീവകാരുണ്യ സേവനരംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച സഫ്വ വളൻറിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സെൻട്രൽ സെക്രട്ടറി ഹംസ ഖാലിദ് സഖാഫി പുകയൂർ നിർവഹിച്ചു. പരിപാടികൾക്ക് ഉമർ ഹാജി, ശഫീഖ് മുസ്ലിയാർ, അബ്ദുല്ല രണ്ടത്താണി, ഫൈസൽ ചെറുവണ്ണൂർ, അഷ്റഫ് കോട്ടക്കൽ, ശുക്കൂർ കോട്ടക്കൽ, അബ്ദുൽ സലാം, ശിഹാബ്, റഊഫ് എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.