സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു
text_fieldsമനാമ: മജ്മഉ തഅലീമുൽ ഖുർആൻ മദ്റസയിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിദ്യാർഥി സംഗമം ശ്രദ്ധേയമായി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പിന്നിട്ട വഴികൾ ചർച്ച ചെയ്ത് പ്രധാനാധ്യാപകൻ എം. സി അബ്ദുൽ കരീം മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി.
ജനാധിപത്യ ഇന്ത്യയിൽ എല്ലാ മതക്കാർക്കും അവരവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുഷ്ടിച്ച് മുന്നോട്ട് പോകാനുള്ള സ്വാതന്ത്ര്യം നിലനിൽക്കണമെന്ന ആശയം സംഗമം മുന്നോട്ടുവെച്ചു. മദ്റസ സദർ മുഅല്ലിം റഫീഖ് ലത്തീഫി വരവൂർ അധ്യക്ഷത വഹിച്ചു. ശംസുദ്ദീൻ സുഹ് രി, സലാം മുസ്ലിയാർ, അലവി സൈനി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.