കാനം രാജേന്ദ്രൻ അനുശോചന യോഗം സംഘടിപ്പിച്ചു
text_fieldsമനാമ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജവും ബഹ്റൈൻ നവകേരളയും സംയുക്തമായി അനുശോചന യോഗം സംഘടിപ്പിച്ചു. കേരളീയ സമാജത്തിൽ നടന്ന അനുശോചന യോഗത്തിൽ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ പങ്കെടുത്തു.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപ്പിള്ള അധ്യക്ഷത വഹിച്ചു. കേരള രാഷ്ട്രീയത്തിലെ നേരും നെറിയുമുള്ള നേതാവായിരുന്നു കാനം രാജേന്ദ്രൻ എന്നും ഉന്നയിക്കുന്ന വിഷയങ്ങളിലുള്ള ഉറച്ച നിലപാടും വ്യക്തതയും ഉള്ളതിനാൽ പറഞ്ഞ വാക്കുകൾ ഒരിക്കലും മാറ്റിപ്പറയേണ്ടി വന്നിട്ടില്ല എന്നതുതന്നെയാണ് മറ്റു പല രാഷ്ട്രീയ നേതാക്കളിൽനിന്നും കാനത്തെ വ്യത്യസ്തനാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളീയ സമാജത്തിന്റെ പ്രവർത്തനങ്ങളെ നേരിൽക്കണ്ട് മനസ്സിലാക്കാൻ അവസരം ലഭിച്ച അദ്ദേഹം പിന്നീടുള്ള കൂടിക്കാഴ്ചയിലെല്ലാം ഏറെ സ്നേഹവായ്പോടെയാണ് പെരുമാറിയതെന്നും അദ്ദേഹം അനുസ്മരിച്ചു.
കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖമാണ് കാനത്തിന്റെ വിയോഗം മൂലം നഷ്ടമായതെന്ന് തുടർന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സോമൻ ബേബി, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഇന്ത്യൻ സ്കൂൾ നിയുക്ത ചെയർമാൻ ബിനു മണ്ണിൽ, ഷാജി മൂതല, സി.വി. നാരായണൻ, എസ്.വി. ബഷീർ, ബിനു കുന്നന്താനം, മൊയ്തീൻ കുട്ടി പുളിക്കൽ, ആർ. പവിത്രൻ, എബ്രഹാം ജോൺ, ഷംസുദ്ദീൻ വെള്ളികുളങ്ങര, ഇ.എ. സലിം, അജിത്ത് മാത്തൂർ, എൻ.കെ. വീരമണി, സുബൈർ കണ്ണൂർ, ഫ്രാൻസിസ് കൈതാരത്ത്, എഫ്.എം. ഫൈസൽ, കെ.ടി. സലിം, ഇ.വി. രാജീവൻ, സോവിച്ചൻ ചേന്നാട്ടുശ്ശേരി, ഗഫൂർ മൂക്കുതല, സജിത്ത് വെള്ളികുളങ്ങര എന്നിവർ പ്രസംഗിച്ചു.
ബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി നേതാക്കളും ബഹ്റൈൻ നവകേരള പ്രവർത്തകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.