ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു
text_fieldsപ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ, ‘എക്സ്പാറ്റ് ലെൻസ്’ ഷോർട്ട് ഫിലിം മത്സരം സംബന്ധിച്ച് നടത്തിയ വാർത്തസമ്മേളനം
മനാമ: പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ, പ്രവാസികൾക്കായി ‘എക്സ്പാറ്റ് ലെൻസ്’ എന്നപേരിൽ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. പ്രവാസകാലത്തെ അനുഭവങ്ങൾ വെല്ലുവിളികൾ, വിജയങ്ങൾ, യാത്ര തുടങ്ങിയവ ദൃശ്യവത്കരിച്ചുള്ള ഷോർട്ട് ഫിലിമുകളാണ് വേണ്ടത്. ജേണീസ് ഓഫ് ബിലോങ്ങിങ് എന്നതാണ് തീം. ഏപ്രിൽ 5വരെയാണ് രജിസ്ട്രേഷൻ. അഞ്ചുമിനിറ്റ് ദൈർഘ്യമുള്ള വിഡിയോ 15വരെ സമർപ്പിക്കാം.
ആകർഷകമായ സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുക. ചലച്ചിത്രസ്നേഹികൾക്ക് അവരുടെ കഥകൾ പ്രവാസിസമൂഹവുമായി പങ്കുവയ്ക്കാനുള്ള അവസരമാണ് എക്സ്പാറ്റ് ലെൻസെന്ന് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് സുധീർ തിരുനിലത്ത് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും രമൺ പ്രീത്, സുഷമ അനിൽ എന്നിവരുമായി ബന്ധപ്പെടാം. ഫോൺ: 66685335 / 33052258
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.