'ഒ.വി. അബ്ദുല്ല ഹാജി കെ.എം.സി.സിക്ക് കരുത്ത് നൽകിയ നേതാവ്'
text_fieldsമനാമ: കെ.എം.സി.സി ബഹ്റൈനെ ഇന്നത്തെ പ്രതാപത്തിലേക്ക് കൈപിടിച്ചുയർത്തിയ നേതാക്കളിൽ ഒരാളായിരുന്നു അന്തരിച്ച ഒ.വി. അബ്ദുല്ല ഹാജിയെന്ന് കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. മുൻകാലങ്ങളിൽ ഒ.വിയെ പോലുള്ള നേതാക്കന്മാർ ത്യാഗനിർഭരമായ പ്രവർത്തനത്തിലൂടെയാണ് കെ.എം.സി.സി സംഘടിപ്പിച്ചതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കെ.എം.സി.സി ഉപാധ്യക്ഷൻ ഷംസുദ്ദീൻ വെള്ളികുളങ്ങര ചൂണ്ടിക്കാട്ടി. പഴയകാല നേതാക്കന്മാർ നടത്തിയ സേവനപ്രവർത്തനങ്ങൾ ആർക്കും മറക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഒ.കെ. കാസിം സംഗമം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, സൗത്ത് സോൺ പ്രസിഡന്റ് റഷീദ് ആറ്റൂർ, ഈസ്റ്റ് റഫ ഏരിയ പ്രസിഡന്റ് റഫീഖ്, പാലക്കാട് ജില്ല പ്രസിഡന്റ് ഷറഫുദ്ദീൻ മാരായമംഗലം, ബഷീർ പുല്ലറോട്ട് എന്നിവർ സംസാരിച്ചു.
കോഴിക്കോട് ജില്ല കമ്മിറ്റി നടത്തുന്ന സി.എച്ച് അനുസ്മരണ പരിപാടികളെക്കുറിച്ച് ജില്ല ഓർഗനൈസിങ് സെക്രട്ടറി ഇസ്ഹാഖ് വില്യാപ്പള്ളി വിശദീകരിച്ചു. സംസ്ഥാന നേതാക്കളായ റസാഖ് മൂഴിക്കൽ, ഷാഫി പാറക്കട്ട, ശരീഫ് വില്യാപ്പള്ളി, ഷാജഹാൻ പരപ്പൻപൊയിൽ എന്നിവർ പങ്കെടുത്തു. ജില്ല ഭാരവാഹികളായ ഫൈസൽ കണ്ടീത്താഴ, ഹമീദ് അയനിക്കാട്, മുഹമ്മദ് ഷാഫി വേളം, ലത്തീഫ് കൊയിലാണ്ടി, മുനീർ ഒഞ്ചിയം എന്നിവർ നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ സ്വാഗതവും ട്രഷറർ സുഹൈൽ മേലടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.