പി. മുജീബ്റഹ്മാന്‍ എയർപോർട്ടിൽ സ്വീകരണം നൽകി
text_fieldsമനാമ: കേരളത്തിലെ പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റും പ്രഭാഷകനുമായ പി.മുജീബ് റഹ്മാന് എയർപോർട്ടിൽ സ്വീകരണം നൽകി. ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം.
വെള്ളിയാഴ്ച ഉച്ചക്ക് സാമൂഹിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവരുമായുള്ള കൂടിക്കാഴ്ച സിഞ്ചിലുള്ള ഫ്രൻഡ്സ് ആസ്ഥാനത്തു നടക്കും. അന്നേ ദിവസം തന്നെ വൈകീട്ട് ഏഴിന് അൽ അഹ്ലി ക്ലബിൽ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം സംസാരിക്കും.
എയർപോർട്ടിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി, വൈസ് പ്രസിഡന്റുമാരായ ജമാൽ നദ്വി ഇരിങ്ങൽ, സമീർ ഹസൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ ജാസിർ പി.പി, അബ്ദുൽ ഹഖ്, അനീസ് വി.കെ, യൂത്ത് ഇന്ത്യ വൈസ് പ്രസിഡൻ്റ് ജൈസൽ, യൂത്ത് ഇന്ത്യ റിഫ സർക്കിൾ പ്രസിഡന്റ് സിറാജ് കിഴുപ്പിള്ളിക്കര, അബ്ദുൽ ജലീൽ വി., ഷുഹൈബ്, സാജിർ ഇരിക്കൂർ, ഇജാസ് മൂഴിക്കൽ, ബദ്റുദ്ദീൻ പൂവാർ, മുഹമ്മദലി മലപ്പുറം, അബ്ദുൽ ഖാദിർ, എ.എം. ഷാനവാസ്, മുനീർ എം.എം, മുജീബു റഹ്മാൻ, അബ്ദുശ്ശരീഫ്, ഷാക്കിർ കൊടുവള്ളി, ജലീൽ കുറ്റ്യാടി, അബ്ദുല്ലത്തീഫ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.