സംഗീതാസ്വാദകരുടെ മനം കവർന്ന് പാക്ട് ഭാവലയം -2024
text_fieldsപാക്ട് ഭാവലയം -2024 പരിപാടിയിൽനിന്ന്
മനാമ: സംഗീതവും നൃത്തവും സമഞ്ജസമായി സമ്മേളിച്ച പാക്ട് ഭാവലയം -2024 പരിപാടിക്ക് ആവേശകരമായ സമാപനം. ഒരു ദിവസം നീളുന്ന പരിപാടിയായാണ് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ഭാവലയം അരങ്ങേറിയത്.
രാവിലെ ചെമ്പൈ സംഗീതോത്സവം പാലക്കാട് ശ്രീറാം ഉദ്ഘാടനം നിർവഹിച്ചതിനുശേഷം കർണാടക സംഗീതം പഠിക്കുന്ന കുട്ടികളും ബഹ്റൈനിലെ സംഗീതാധ്യാപകരും അവതരിപ്പിച്ച കീർത്തനങ്ങൾ കാണികൾ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു. വൈകീട്ട് ശ്രീറാം നേതൃത്വം നൽകിയ നിളോത്സവത്തിൽ പുതുമയേറിയ മ്യൂസിക്കൽ ഫ്യൂഷൻ കാണികളുടെ മനസ്സിനു ഹരമേകി. ഫ്യൂഷനെ തുടർന്ന് നിളോത്സവത്തിന്റെ മുഖ്യ ആകർഷണമായ അമ്പതിലധികം കലാകാരന്മാർ മാസങ്ങളോളം തെയ്യാറെടുപ്പു നടത്തി അരങ്ങിൽ എത്തിച്ച ‘മായിക’ അരങ്ങേറി.
പാക്ട് 2024 ഭാവലയം പരിപാടിയിൽ പാലക്കാട് ശ്രീറാം സംഗീതകച്ചേരി അവതരിപ്പിക്കുന്നു
ശ്യാം രാമചന്ദ്രൻ ആണ് മായികയുടെ സംവിധായകൻ. സ്ക്രിപ്റ്റ് പ്രീതി ശ്രീകുമാറും അസോ.ഡയറക്ടർ നന്ദൻ വാര്യരും കൊറിയോഗ്രാഫി വിബിനും നിർവഹിച്ചു. സമാപനച്ചടങ്ങിൽ യൂസഫ് ലോറി (ഡയറക്ടർ, ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് , ക്യാപിറ്റൽ ഡയറക്ടറേറ്റ്), ലാൽ ജോസ് (മലയാള സിനിമ സംവിധായകൻ), പാലക്കാട് ശ്രീരാം (ഗായകൻ, ആർട്ടിസ്റ്റ് ), പമ്പാവാസൻ നായർ (എം.ഡി ആൻഡ് ചെയർമാൻ - അമാദ് ഗ്രൂപ്) , പി.വി. രാധാകൃഷ്ണ പിള്ള (ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ്), ഡോ. ബാബു രാമചന്ദ്രൻ, ഫ്ലയിങ്കോ മാനേജിങ് ഡയറക്ടർ മുഹമ്മദ് സാബിത്ത്, ഡയറക്ടർ എഡ്വേർഡ് ജോയ്, അനൂപ് ( ജനറൽ മാനേജർ - അൽ ഷെരിഫ് ഗ്രൂപ് ,സേതുരാജ് കടക്കൽ (സ്റ്റാർ വിഷൻ )എന്നിവർ സന്നിഹിതരായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.