പാക്ട് സൗജന്യ മെഡിക്കൽ ക്യാമ്പും ലഹരിവിരുദ്ധ ബോധവത്കരണവും ഇന്ന്
text_fieldsമനാമ: പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ (പാക്ട് )സൗജന്യ മെഡിക്കൽ ക്യാമ്പും ലഹരിവിരുദ്ധ ബോധവത്കരണവും നോർക്ക -ക്ഷേമ നിധി പദ്ധതികളെ കുറിച്ചുള്ള ക്ലാസും സംഘടിപ്പിക്കുന്നു. മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ 12 വരെയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ ഡോ. രാഹുൽ അബ്ബാസ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകും.
തുടർന്ന് സർക്കാർ പദ്ധതികളായ നോർക്ക, പ്രവാസി ക്ഷേമ നിധി ആനുകൂല്യങ്ങളെക്കുറിച്ച് കെ.എം.സി.സി വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ എ.പി. ഫൈസൽ നയിക്കുന്ന ക്ലാസും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 39143350/39143967/39808176

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.