Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ന്‍റെ ച​രി​ത്ര...

ബ​ഹ്റൈ​ന്‍റെ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളി​ലൂ​ടെ പാ​ക്ട് പ​ഠ​ന​യാ​ത്ര

text_fields
bookmark_border
ബ​ഹ്റൈ​ന്‍റെ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളി​ലൂ​ടെ പാ​ക്ട് പ​ഠ​ന​യാ​ത്ര
cancel

മ​നാ​മ: പാ​ല​ക്കാ​ട്‌ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ തി​യ​റ്റ​ർ (പാ​ക്ട്) ന​ട​ത്തി​യ പ​ഠ​ന​യാ​ത്ര​ക്ക് ഉ​ജ്ജ്വ​ല സ​മാ​പ​നം. വ​ള​ർ​ന്നു​വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക് ബ​ഹ്‌​റൈ​ൻ എ​ന്ന മ​നോ​ഹ​ര​മാ​യ രാ​ജ്യ​ത്തി​ന്റെ ച​രി​ത്ര​ത്തെ​യും പ്രൗ​ഢ​മാ​യ പാ​ര​മ്പ​ര്യ​ത്തെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് പാ​ക്ട് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​ൻ​ഡ​ലൂ​സ് ഗാ​ർ​ഡ​നി​ൽ ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്‌ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത യാ​ത്ര വൈ​കീ​ട്ട് എ​ട്ടോ​ടെ സ​മാ​പി​ച്ചു. ക​ർ​ബാ​ബാ​ദി​ലു​ള്ള മ​നോ​ഹ​ര​മാ​യ കോ​ട്ട​യും തൊ​ട്ട​ടു​ത്തു​ള്ള കൃ​ഷി​യി​ട​വും സ​ന്ദ​ർ​ശി​ച്ച സം​ഘം ആ​ലി​യി​ലു​ള്ള പോ​ട്ട​റി നി​ർ​മാ​ണ കേ​ന്ദ്രം, റി​ഫ ഫോ​ർ​ട്ട്‌, ക​ർ​സ​ഖാ​നി​ലെ വ​ന​നി​ബി​ഡ​മാ​യ പ്ര​ദേ​ശം, ഹാ​ങ്ങി​ങ് ഗാ​ർ​ഡ​ൻ, ട്രീ ​ഓ​ഫ് ലൈ​ഫ്, ആ​ദ്യ​ത്തെ ഓ​യി​ൽ വെ​ൽ, ഓ​യി​ൽ മ്യൂ​സി​യം തു​ട​ങ്ങി​യ​വ സ​ന്ദ​ർ​ശി​ച്ചു.

തു​ട​ർ​ന്ന് ട്രീ ​ഓ​ഫ് ലൈ​ഫും അ​വാ​ലി ക​ത്തീ​ഡ്ര​ലും സം​ഘം സ​ന്ദ​ർ​ശി​ച്ചു. ഓ​രോ സ്ഥ​ല​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക​ത​ക​ളെ​ക്കു​റി​ച്ചും ച​രി​ത്ര​ത്തെ സം​ബ​ന്ധി​ച്ചും വി​ശ​ദ​മാ​യി​ത്ത​ന്നെ സം​ഘ​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്താ​ൻ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

ഒ​ന്നി​ച്ചു​ള്ള ഭ​ക്ഷ​ണ​വും വി​വി​ധ ത​ര​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളും യാ​ത്ര​യു​ടെ ശോ​ഭ വ​ർ​ധി​പ്പി​ച്ചു. യാ​ത്ര​ക്കി​ട​യി​ൽ വി​ജ്ഞാ​ന​പ്ര​ദ​മാ​യ ഒ​ട്ടേ​റെ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത് ആ​വേ​ശ​ക​ര​മാ​യി​രു​ന്നു. യാ​ത്ര​യു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യി​രു​ന്ന സ​ൽ​മാ​നു​ൽ ഫാ​രി​സ്, സ​ജി​ത സ​തീ​ഷ്, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ സു​ഭാ​ഷ് മേ​നോ​ൻ, ദീ​പ​ക് വി​ജ​യ​ൻ, ഉ​ഷ സു​രേ​ഷ്, മൂ​ർ​ത്തി നൂ​റ​ണി പ​ത്മ​നാ​ഭ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​പു​ല​മാ​യ പ​ഠ​ന​യാ​ത്ര പാ​ക്ടി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ജ്യോ​തി മേ​നോ​ൻ, പ്ര​സി​ഡ​ന്റ് അ​ശോ​ക് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് എ​ന്നി​വ​ർ പ​റ​ഞ്ഞു. ട്ര​ഷ​റ​ർ രാം​ദാ​സ് നാ​യ​ർ യാ​ത്രാം​ഗ​ങ്ങ​ൾ​ക്ക് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PACTStudy TourBahrain
News Summary - PACT Study Tour of Bahrain's Historical Monuments
Next Story