പടവ് കുടുംബവേദി ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsമനാമ: പടവ് കുടുംബവേദിയുടെ ഓണാഘോഷ പരിപാടി അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ഓഡിറ്റോറിയത്തിൽ നടന്നു. ‘പടവ് പോന്നോണം 2023’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് സുനിൽ ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുസ്തഫ പട്ടാമ്പി സ്വാഗതം ആശംസിച്ചു.
രക്ഷാധികാരി ഷംസ് കൊച്ചിൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ഹസ്സൈനാർ കളത്തിങ്കൽ, ഐമാക്ക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സാമൂഹിക പ്രവർത്തകരായ നിസാർ കൊല്ലം, ഗഫൂർ കൈപ്പമംഗലം, മജീദ് തണൽ എന്നിവർ സംസാരിച്ചു. പടവ് കുടുംബാംഗങ്ങൾ ചേർന്നൊരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ വേറിട്ട അനുഭവം ആയിരുന്നു. ഉമ്മർ പാനായിക്കുളം, സഹൽ തൊടുപുഴ, ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, ഹക്കീം പാലക്കാട്, റസീംഖാൻ, നിസാർ, സഗീർ, ബൈജു മാത്യു, സൈദ് മനോജ്, ബക്കർ കേച്ചേരി, സലീം തയ്യൽ, ഷിബു ബഷീർ, അബ്ദുൽ ബാരി, പ്രവീൺ, ബഷീർ, നബീൽ, മുഹമ്മദ് റിയാസ്, സുനിൽ കുമാർ, അനസ് മുഹമ്മദ്, ഷിറോസ് ഖാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
മോട്ടിവേഷൻ സ്പീക്കർ കെ.എസ്. ഹംസ ഖത്തർ ‘പേരന്റിങ്’ എന്ന വിഷയത്തിൽ സംസാരിച്ചു. തുടർന്ന് ഗീത് മെഹബൂബ്, നിദാൽ ശംസ്, ബൈജു മാത്യു എന്നിവർ നേതൃത്വം നൽകിയ ഗാനമേളയും രാജേഷ് ഈഴവർ പെരുങ്ങുഴി അവതരിപ്പിച്ച മിമിക്രിയും പടവ് കുടുംബവേദിയിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
കാൻസർ കെയർ യൂനിറ്റിന് വേണ്ടി തലമുടി മുറിച്ച് സംഭാവന നൽകിയ സമീഹ സൈദിനെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.