പടവ് കുടുംബവേദി അവാർഡ് വിതരണം
text_fieldsമനാമ: പടവ് കുടുംബവേദി പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഡ്രോയിങ് ആൻഡ് കളറിങ് കോമ്പറ്റീഷൻ വിജയികൾക്കുള്ള അവാർഡ് വിതരണം ഉമ്മുൽ അസം കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡൻറ് സുനിൽ ബാബു അധ്യക്ഷത വഹിച്ചു. കിംസ് ഹോസ്പിറ്റൽ ചീഫ് ഓപറേറ്റിങ് ഓഫിസർ താരിഖ് നജീബ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുസ്തഫ പട്ടാമ്പി സ്വാഗതം പറഞ്ഞു.
ഡോ. അമൽ എബ്രഹാം ‘കുട്ടികളിലെ മാനസികാരോഗ്യം’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഷാഹിദ് ഖാൻ, ഭൂവേന്ദ്ര പട്ടക്, ആമിന സുനിൽ എന്നിവർ വിധികർത്താക്കളായിരുന്നു. രക്ഷാധികാരികളായ ഷംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം, ജർമൻ എൻവിറോൺമെന്റൽ അഡ്വ. കായി മീത്തിഗ്, ബഷീർ അമ്പലായി, എബ്രഹാം ജോൺ, ഫസലുൽ ഹഖ് അസിൽ അബ്ദുൽ റഹ്മാൻ, നൗഷാദ് മഞ്ഞപ്പാറ, മുസ്തഫ കളമശ്ശേരി, ബദറുൽ പൂവാർ തുടങ്ങിയവർ സംസാരിച്ചു. പടവ് കുടുംബവേദിയിലെ കുട്ടികൾ സംഘടിപ്പിച്ച നൃത്തസംഗീത പരിപാടിക്ക് ഗീത് മെഹബൂബ് നേതൃത്വം നൽകി. അബ്ദുൽ സലാം, സഹൽ തൊടുപുഴ, സജിമോൻ, ഹകീം പാലക്കാട്, റസിൻ ഖാൻ, സഗീർ, പ്രവീൺ കുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.