പടവ് കുടുംബവേദി ഡ്രോയിങ് ആന്റ് കളറിങ് മത്സരം സംഘടിപ്പിച്ചു
text_fieldsമനാമ: പടവ് കുടുംബ വേദി 10ാം വാർഷികത്തോടനുബന്ധിച്ച് കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ ഡ്രോയിങ് ആന്റ് കളറിങ് മത്സരം ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ വിവിധ സ്കൂളുകളിൽനിന്ന് 200ഓളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ പ്രസിഡൻറ് സുനിൽ ബാബു, ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി, കിംസ് ഹോസ്പിറ്റൽ ചീഫ് ഓപറേറ്റിങ് ഓഫിസർ
താരിഖ് നജീബ്, മാർക്കറ്റിങ് ഹെഡ് അനുഷ സൂര്യജിത്, സാമൂഹിക പ്രവർത്തകരായ ഫസലുൽ ഹഖ്, കെ.ടി. സലീം, സൈദ് ഹനീഫ്, ബദറുദ്ദീൻ പൂവാർ, പടവ് രക്ഷാധികാരികളായ ഷംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം, വിധികർത്താക്കളായ ഷാഹിദ്, പട്ടക്, എക്സിക്യുട്ടിവ് അംഗങ്ങളായ നൗഷാദ് മഞ്ഞപ്പാറ, ഷിബു പത്തനംതിട്ട, ഹക്കീം പാലക്കാട്, അബ്ദുൽസലാം, സജിമോൻ, അഷ്റഫ് ഓൺസ്പോട്ട് എന്നിവർ സംസാരിച്ചു. സഹൽ തൊടുപുഴ പരിപാടികൾ നിയന്ത്രിച്ചു. റസിൻ ഖാൻ, പ്രവീൺ, സഗീർ, റമീസ്, സയ്യിദ് മനോജ്, ഷിബു ബഷീർ, സലീം തയ്യിൽ, അബ്ദുൽ ബാരി, ആമിന സുനിൽ, ശോഭ സജി, താഹ്മിറ റമീസ്, അർച്ചന എന്നിവർ മത്സരം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.