പഹൽഗാം ഭീകരാക്രമണം; അപലപിച്ച് ഐ.വൈ.സി.സി ബഹ്റൈൻ
text_fieldsഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽനിന്ന്
മനാമ : ജമ്മു- കശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രമായ പഹൽഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തെ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അപലപിച്ചു.സൽമാനിയ കലവറ റസ്റ്റാറന്റിൽ നടന്ന പ്രതിഷേധ പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുക്കുകയും മെഴുകുതിരി തെളിയിച്ച് തീവ്രവാദ ആക്രമണത്തിൽ വീരരക്തസാക്ഷിത്വം വരിച്ച സഹോദരങ്ങളുടെ ആത്മാവിന് നിത്യശാന്തി നേരുകയും, കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും, പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്തു.
ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ദേശീയ ആക്ടിങ് സെക്രട്ടറി രാജേഷ് പന്മന, ദേശീയ ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ഷിബിൻ തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ഐ.വൈ.സി.സി അംഗങ്ങൾ ഏറ്റു ചൊല്ലുകയും ചെയ്തു.സുരക്ഷാ വീഴ്ചയെ പറ്റി കേന്ദ്ര സർക്കാർ അന്വേഷണം നടത്തണമെന്നും ഭീകരതയെ തുടച്ചുനീക്കാൻവേണ്ട ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഐ.വൈ.സി.സി ബഹ്റൈൻ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.