ഇടപ്പാളയം പെയിന്റിങ് മത്സരം ശ്രദ്ധേയമായി
text_fieldsമനാമ: എടപ്പാൾ, തവനൂർ, വട്ടംകുളം, കാലടി നിവാസികളുടെ കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ ദേശീയദിനത്തോടനുബന്ധിച്ച് നടത്തിയ സൺ ടോപ്പ് ഇടപ്പാളയം പെയിന്റിങ് മത്സരം സീസൺ 4 കുട്ടികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സീനിയർ വിഭാഗത്തിൽ രാജേഷ് കുമാർ പുരിപാണ്ഡെ (ഇന്ത്യൻ സ്കൂൾ), ജൂനിയർ വിഭാഗത്തിൽ ദിയ ഷെറിൻ (ഇന്ത്യൻ സ്കൂൾ), സബ് ജൂനിയർ വിഭാഗത്തിൽ റൂഫുന ആന്റോ ജോൺ ബ്രിട്ടോ (ഏഷ്യൻ സ്കൂൾ) എന്നിവർ ഒന്നാം സ്ഥാനം നേടി.
അഷിത ജയകുമാർ (ഇന്ത്യൻ സ്കൂൾ), ശ്രീഭവാനി വിവേക് (ഇന്ത്യൻ സ്കൂൾ) എന്നിവർ സീനിയർ വിഭാഗം രണ്ടും മൂന്നും സ്ഥാനങ്ങളും ദേവന പ്രവീൺ (ഏഷ്യൻ സ്കൂൾ), ദിയ അന്ന സനു (ന്യൂ ഇന്ത്യൻ സ്കൂൾ) എന്നിവർ ജൂനിയർ വിഭാഗം രണ്ടും മൂന്നും സ്ഥാനങ്ങളും ശ്രീഹരി സന്തോഷ് (ഇന്ത്യൻ സ്കൂൾ), അനായ് കൃഷ്ണ (ഇന്ത്യൻ സ്കൂൾ) എന്നിവർ സബ് ജൂനിയർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
ബഹ്റൈനിലെ പ്രധാന ചിത്രകല അധ്യാപകരായ എ.പി. ദീപക്, ജീന നിയാസ്, നിജു ജോയ് എന്നിവരടങ്ങിയ പാനലാണ് വിജയികളെ പ്രഖ്യാപിച്ചത്. അൽജസീറ ഗ്രൂപ് ബഹ്റൈൻ സെയിൽസ് ഹെഡ് കെ. ശ്രീധരൻ വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി. ബഹ്റൈൻ ബെൻഡ് ബാൻഡ് ടീം അവതരിപ്പിച്ച സംഗീതവിരുന്നും കുട്ടികളുടെ സിനിമാറ്റിക് ഡാൻസ് പ്രോഗ്രാമുകളും ദേശീയദിനാഘോഷത്തിന് മിഴിവേകി.
രാജേഷ് കുമാർ പുരിപാണ്ഡെ, അഷിത ജയകുമാർ, ശ്രീഭവാനി വിവേക്, ദിയ ഷെറിൻ, ദേവന പ്രവീൺ,ദിയ അന്ന സനു, റൂഫുന ആന്റോ ജോൺ ബ്രിട്ടോ, ശ്രീഹരി സന്തോഷ്, അനായ് കൃഷ്ണ
ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, രക്ഷാധികാരികളായ ശ്രീപാർവതി ദേവദാസ്, രാജേഷ് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. രാഹുൽ ദേവദാസ് സ്വാഗതവും സെക്രട്ടറി ഫൈസൽ മാണൂർ നന്ദിയും പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ പ്രത്യുഷ്, ഫൈസൽ അനൊടിയിൽ, രഘുനാഥ്, ഷാഹുൽ ഹമീദ്, ഷമീല ഫൈസൽ, അരുൺ, ബിജു ചാലപ്പുറത്ത്, രാമചന്ദ്രൻ, സനാഫ് റഹ്മാൻ, പ്രതീഷ് പുത്തൻകോട്, കൃഷ്ണപ്രിയ, വിനോദ്, മധു കാലടിത്തറ, സജീവ്, ധനീഷ്, പ്രവീൺ, രാജേഷ്, സുനിൽ, ഗഫൂർ, റജീന, രമ്യ, ഷെഫീല്, മനോജ്, പ്രദീപ് തറമേൽ, രമേശ്, പ്രമോദ് വട്ടംകുളം, വിനീഷ് കേശവൻ തുടങ്ങിയവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.