പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsപാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ സംഘടിപ്പിച്ച ഇഫ്താറിൽനിന്ന്
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ (പാക്ട്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു. ചിട്ടയായ സംഘാടനം കൊണ്ടും കാലിക പ്രസക്തമായ പ്രഭാഷണം കൊണ്ടും ചടങ്ങ് ശ്രദ്ധേയമായി. പാക്ട് ചീഫ് കോഓഡിനേറ്റർ ജ്യോതി മേനോൻ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു.
നോമ്പിന്റെ സന്ദേശത്തെക്കുറിച്ചും അത് മനുഷ്യരിലുണ്ടാക്കേണ്ടുന്ന പരിവർത്തനത്തെ സംബന്ധിച്ചും ജമാൽ നദ്വി റമദാൻ സന്ദേശത്തിൽ ഉണർത്തി. എല്ലാ മത വിഭാഗങ്ങൾക്കും നോമ്പുണ്ടെന്നും അത് കാലുഷ്യവും അസുരതയും നിറഞ്ഞ വർത്തമാന കാലത്ത് മനുഷ്യന് ആത്മീയമായ ചൈതന്യം ലഭിക്കുന്നതിനും സഹജീവികളോടുള്ള കരുതലിനും വേണ്ടിയാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ലഹരിയുടെ ഉപയോഗം മൂലം നമ്മുടെ യുവതയും സമൂഹവും നശിച്ചുപോവുന്ന വേദനജനകമായ സാഹചര്യത്തിൽ രക്ഷിതാക്കൾ പാലിക്കേണ്ട കടമകളെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു.
പാക്ട് ഭാരവാഹികളായ സൽമാനുൽ ഫാരിസ്, ജഗദീഷ് കുമാർ, മൂർത്തി നൂറണി, രമേഷ് കെ.ടി, സതീഷ് കുമാർ, സുഭാഷ് മേനോൻ, രാംദാസ് നായർ, അനിൽകുമാർ, രവി മാരാത്ത്, സുധീർ, ഇ.വി. വിനോദ്, അശോക് മണ്ണിൽ, സജിത സതീഷ്, ഉഷ സുരേഷ്, ഷീബ ശശി, ധന്യ രാഹുൽ, രമ്യ സുധി, രമ്യ ഗോപകുമാർ തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. ദീപക് വിജയൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.