പാലക്കാട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsമനാമ: പാലക്കാട് കാപ്പൂർ പഞ്ചായത്ത് കുന്നത്ത് കാവ് റോഡ് സ്വദേശി നീലിയാട്ടിൽ നാരായണൻ (66) ബഹ്റൈനിൽ നിര്യാതനായി. വീഴ്ചയിൽ തലക്ക് പരിക്കേറ്റതിനെത്തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. 40 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം മനാമയിലെ യൂസഫ് അൽ സയാനി ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ്ങിൽ പർച്ചേസിങ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. നേരത്തെ, ബെഹ്സാദ് ഫാർമസി, യു.ബി.എഫ്, ലിനേക്കർ അസോസിയേറ്റ്സ് എന്നിവിടങ്ങളിലും ജോലിചെയ്തു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഭാര്യ: വനജ. മക്കൾ: നവീൻ, അഞ്ജന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.