Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫലസ്​തീനിൽ ബഹ്​റൈൻ...

ഫലസ്​തീനിൽ ബഹ്​റൈൻ സംഘത്തിന്​ ഉൗഷ്​മളമായ വരവേൽപ്പ്​

text_fields
bookmark_border
ഫലസ്​തീനിൽ ബഹ്​റൈൻ സംഘത്തിന്​ ഉൗഷ്​മളമായ വരവേൽപ്പ്​
cancel
camera_alt??? ??????? ? ????? ????????? ?????????? ??????????????????? ??????? ????????? ?????????????? ???????? ?????????? ????????? ???????

മനാമ: റാമല്ലയ​ിൽ ഒാർഗനൈസേഷൻ ഒാഫ്​ ഇസ്​ലാമിക്​ ​േകാർപ്പറേഷൻ നേതൃത്വത്തിലുള്ള ‘അൽ ഖുദ്​സ് ​ യുവജന തലസ്ഥാനം’ പരിപാടിയിൽ പ​െങ്കടുക്കാനെത്തിയ ബഹ്​റൈൻ പ്രതിനിധി സംഘത്തിന്​ ഉൗഷ്​മളമായ വരവേൽപ്പ്​. ബഹ്​റൈൻ യുവജന, കായിക വകുപ്പ്​ മ​ന്ത്രി ഹിഷാം മുഹമ്മദ്​ അൽ ജവ്​ദറി​​െൻറ നേതൃത്വത്തിലുള്ള സംഘം ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസിനെ സന്ദർശിച്ചു. രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ ഫലസ്​തീന്​ നൽകിക്കൊണ്ടിരിക്കുന്ന പിന്തുണയിൽ  പ്രസിഡൻറ്​ കൃതഞ്​ജത അറിയിച്ചു.

സമാധാനത്തിനുവേണ്ടിയുള്ള ശ്രമങ്ങളിൽ ഇരുരാജ്യങ്ങളുടെയും പരസ്​പര സഹകരണത്തെയും എടുത്തുപറഞ്ഞു.  ഫലസ്​തീൻ തലസ്ഥാനമായ അൽ ഖുദ്​സ് മുസ്​ലീങ്ങളുടെയും ക്രൈസ്​തവരുടെയും വിശുദ്ധ തലസ്ഥാനമാണെന്നും ലോകത്തിലെ സമാധാനത്തെയും സ്വാതന്ത്ര്യത്തെയും അനുകൂലിക്കുന്ന എല്ലാ​േപരുടെയും തലസ്ഥാനമാണെന്നും ഫലസ്​തീൻ പ്രസിഡൻറ് ഉണർത്തി. ഹമദ്​രാജാവി​​െൻറ ആശംസകൾ കൈമാറിയ ബഹ്​റൈൻ മന്ത്രി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്​ധം ശക്തമായി മുന്നോട്ട്​ പോകുന്നതിൽ പങ്ക്​ വഹിക്കുന്നതിനെ അദ്ദേഹത്തെ അനുമോദിച്ചു. ഫലസ്​തീനിയൻ നേതാവ്​ യാസർ അറഫാത്തി​​െൻറ ഖബറിടം സന്ദർശിക്കുകയും ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palastinegulf newsmalayalam news
News Summary - palastine-bahrain-gulf news
Next Story