ഫുഡ് സർവിസ് എക്വിപ്മെന്റ് മേഖലയിലെ ലോകോത്തര ബ്രാൻഡ് ‘പാരമൗണ്ട്’ ഇനി ബഹ്റൈനിലും
text_fieldsമനാമ: കമേസ്യൽ കിച്ചൻ മേഖലയിലും ഭക്ഷ്യസേവന ഉപകരണങ്ങളിലും ആഗോളതലത്തിൽ മുൻനിരയിലുള്ള പാരമൗണ്ട് ഫുഡ് സർവിസ് എക്യുപ്മെന്റ് സൊലൂഷൻസ് ബഹ്റൈനിലെ ടൂബ്ലിയിൽ ആദ്യ ഷോറൂം തുറക്കുന്നു.
പുതിയ റീട്ടെയിൽ ഷോറൂം ബുധനാഴ്ച ടൂബ്ലി 169 എ, അവന്യൂ 7 ബ്ലോക്ക്, അൽ അമ്മാരിയ സെന്റർ ബിൽഡിങ്ങിൽ പ്രവാർത്തനമാരംഭിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ നാമയിലെ ഡൗൺ ടൗൺ റൊട്ടാനയിൽ നടന്ന വാർത്തസമ്മേളനത്തിൽ അറിയിച്ചു.
റേഷനൽ, നുവോവ സിമോനെല്ലി, റോബോട്ട് കൂപ്പെ എന്നിവയുൾപ്പെടെ 300ലധികം ആഗോള ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ പാരമൗണ്ട് ഷോറൂമിൽ ലഭ്യമാണ്. ബേക്കറി, റസ്റ്റാറന്റ്, കിച്ചൻ, ഗ്രോസറി, എക്വിപ്മെന്റുകൾ അവതരിപ്പിച്ചുകൊണ്ട് 36 വർഷമായി ഗൾഫ് മേഖലയിൽ പാരാമൗണ്ട് സജീവ സാന്നിധ്യമാണ്. പാരാമൗണ്ട് എഫ്.എസ്.ഇ പുതിയ ബഹ്റൈൻ ഷോറൂം ഭക്ഷ്യസേവന വ്യവസായത്തിലെ മികവ്, സുസ്ഥിരത, ഉപഭോക്തൃ ബന്ധം എന്നിവ കൂടുതൽ ദൃഢമാക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.
പാരാമൗണ്ട് ബഹ്റൈൻ ലോഞ്ചിങ് സംബന്ധമായ വിശദാംശങ്ങൾ മാനേജിങ് ഡയറക്ടർ കെ.വി. ഷംസുദ്ദീൻ, ജനറൽ മാനേജർ ഡാനിയൽ ടി. സാം, ഡയറക്ടർമാരായ ഹിഷാം ഷംസുദ്ദീൻ, അമർ ഷംസുദ്ദീൻ, ക്ലയന്റ് റിലേഷൻസ് സ്പെഷലിസ്റ്റ് വിജയ് ഉണ്ണികൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ഈ നേട്ടം അടയാളപ്പെടുത്താൻ വിശിഷ്ട അതിഥികളെയും വ്യവസായ പ്രമുഖരെയും ഓഹരി ഉടമകളെയും ഒരുമിച്ചു കൊണ്ടുവരുന്ന പരിപാടി മനാമയിലെ ഡൗൺ ടൗൺ റൊട്ടാനയിൽ നടന്നു.
ഫൗണ്ടേഴ്സ് ഡിന്നറിൽ സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ് പ്രമുഖർ, ഹോസ്പിറ്റാലിറ്റി, ഫുഡ് സർവിസ് മേഖലകളിലെ വിദഗ്ധർ എന്നിവർ പങ്കെടുത്തു. ‘ഭക്ഷ്യസേവനത്തിന്റെ ഭാവി: ഇന്നൊവേഷനുകൾ, വെല്ലുവിളികൾ, പ്രാദേശിക വളർച്ച’ എന്ന തലക്കെട്ടിൽ പാനൽ ചർച്ചയും നടന്നു. ആഗോള ബ്രാൻഡുകളിൽനിന്നുള്ള പ്രതിനിധികൾ അഭിപ്രായങ്ങൾ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.