"ഈ കടാപ്പുറത്ത് ഞാൻ പാടിപ്പാടി നടക്കും'; പരീക്കുട്ടിയും കറുത്തമ്മയും ബഹ്റൈനിൽ
text_fieldsമനാമ: കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും അനശ്വര പ്രണയത്തിന്റെ ജീവൻ തുടിക്കുന്ന അധ്യായമായ ‘ചെമ്മീൻ’ നാടകത്തിന് ബഹ്റൈന്റെ മണ്ണിൽ പുനരാവിഷ്കാരം. ‘ന്റെ കൊച്ചുമുതലാളീ’ എന്ന കറുത്തമ്മയുടെ മലയാളി മറക്കാത്ത ഡയലോഗ് ഒരിക്കൽകൂടി കേൾക്കാൻ മലയാളികൾ മാത്രമല്ല ഉണ്ടായിരുന്നത്. ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിലാണ് സമാജം ഡയമണ്ട് ജൂബിലി ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിനു മുമ്പാകെ രണ്ടര മണിക്കൂർ ദൈർഘ്യമുള്ള നാടകം അരങ്ങേറിയത്.
തകഴി ശിവശങ്കരപ്പിള്ളയുടെ വിശ്വ വിഖ്യാത നോവലിന്റെ നാടകാവിഷ്കാരവും സംവിധാനവും നിർവഹിച്ചത് നാടകപ്രവർത്തകൻ, നാടക രചയിതാവ്, സംവിധായകൻ എന്നീ നിലയിൽ പ്രശസ്തി നേടിയ ബേബിക്കുട്ടൻ തൂലികയാണ്. 1995ൽ തകഴിയിൽ നിന്നും നോവൽ നേരിട്ട് കൈപ്പറ്റിയാണ് ബേബിക്കുട്ടൻ അതിനെ നാടക രൂപത്തിലാക്കിയത്. 2000ത്തിൽ പരം വേദികളിൽ നാടകം അവതരിപ്പിച്ചുകഴിഞ്ഞു. ബഹ്റൈനിൽ നാടക രംഗത്തെ പ്രമുഖരും പുതുമുഖങ്ങളും അടങ്ങിയ 25 പേർ നാടകത്തിൽ വിവിധ കഥാപാത്രങ്ങളായി വേദിയിൽ നിറഞ്ഞാടി.
അനീഷ് നിർമലൻ പരീക്കുട്ടിയെയും വിജിന സന്തോഷ് കറുത്തമ്മയെയും ശ്രീജിത്ത് ശ്രീകുമാർ പഴനിയെയും അനശ്വരരാക്കി. മനോഹരൻ പാവറട്ടി (ചെമ്പൻകുഞ്ഞ്), അനീഷ് ഗൗരി ( അച്ചൻകുഞ്ഞ്), ജയ രവികുമാർ (നല്ല പെണ്ണ്), ജയ ഉണ്ണികൃഷ്ണൻ (ചക്കി മരക്കാത്തി), അശ്വനി സെൽവരാജൻ(പഞ്ചമി), സതീഷ് പുലാപ്പറ്റ (തുറയിൽ അരയൻ), അരുൺ ആർ. പിള്ള (പരീക്കുട്ടിയുടെ ബാപ്പ), ശരണ്യ അരുൺ (പാപ്പികുഞ്ഞ്), മാസ്റ്റർ ശങ്കർ ഗണേഷ് (പാപ്പിക്കൂഞ്ഞിന്റെ മകൻ), ലളിത ധർമരാജൻ (കുശുമ്പിത്തള്ള), അഭിലാഷ് വെള്ളുക്ക, ഷിബു ജോൺ (വന്നയാൾ), രാജേഷ് ഇല്ലത്ത് (മരക്കാൻ), സന്തോഷ് ബാബു, ജയേഷ് താന്നിക്കൽ (സിൽബന്ധി ), സ്വാദിഖ് തെന്നല (രാമൻകുഞ്ഞ്), ശ്രുതി രതീഷ്, റെജിന ബൈജു, ജീതു ഷൈജു, അഞ്ചുപിള്ള, രചന അഭിലാഷ്, വിദ്യ മേരിക്കുട്ടി (നൃത്തം) എന്നിവരാണ് വേഷമിട്ടത്.
പ്രശസ്ത സാങ്കേതിക വിദഗ്ധർ ആയിരുന്നു നാടകത്തിന്റെ അണിയറ ശിൽപ്പികൾ. ഡോ. സാംകുട്ടി പട്ടങ്കരി (സെനിക് ഡിസൈൻ), ഏഴാച്ചേരി രാമചന്ദ്രൻ (ഗാനങ്ങൾ), കുമരകം രാജപ്പൻ (സംഗീതം), പട്ടണക്കാട് പുരുഷോത്തമൻ, ബിമൽ മുരളി, പ്രമീള (ഗാനാലാപനം ), വിഷ്ണു നാടകഗ്രാമം (ലൈറ്റ് ഡിസൈൻ), വിനോദ് വി. ദേവൻ (ക്രിയേറ്റിവ് ഡയറക്ടർ), ബോണി ജോസ് (സ്റ്റേജ് കോഓഡിനേറ്റർ), നിഷ ദിലീഷ് (സംഗീത നിയന്ത്രണം), പ്രദീപ് ചോന്നമ്പി (ശബ്ദ നിയന്ത്രണം), സജീവൻ കണ്ണപുരം, ലളിത ധർമരാജൻ (ചമയം), ബിജു എം. സതീഷ്, ശിവ ഗുരുവായൂർ (കലാ സംവിധാനം), ശ്രീവിദ്യ വിനോദ്, മായ ഉദയൻ, ഉമ ഉദയൻ (വസ്ത്രാലങ്കാരം), സാരംഗി ശശി (നൃത്തസംവിധാനം), ബബിത ജഗദീഷ്, ആർ. നാഥ്, സതീഷ് പുലാപ്പറ്റ (റിഹേഴ്സൽ കോഓഡിനേറ്റർ), അജിത് നായർ, സുരേഷ് അയ്യമ്പിള്ളി (സാങ്കേതിക സഹായം), ലിസൻ ഇവന്റസ് (ലൈറ്റ് സപ്പോർട്ട്), മനോജ് സദ്ഗമയ (സ്റ്റേജ് നിയന്ത്രണം), നൗഷാദ്, വിനു രെഞ്ചു, ബിറ്റോ പാലമറ്റത്ത് (ഐ.ടി. സപ്പോർട്ട്), കൃഷ്ണകുമാർ പയ്യന്നൂർ, ശ്രീഹരി ജി. പിള്ള, വിനോദ് അളിയത്ത് (ഡ്രാമ കോഓഡിനേറ്റർ), നന്ദകുമാർ വി.പി, സന്തോഷ് സരോവരം, ജയകുമാർ വയനാട്, സൂര്യപ്രകാശ്, ജേക്കബ് മാത്യു (ഫോട്ടോഗ്രഫി), ശരത് (വിഡിയോഗ്രഫി) എന്നിങ്ങനെ സാങ്കേതിക പ്രവർത്തകരുടെ ഒരു വൻ നിരയായിരുന്നു.
നാടകം മലയാളിക്ക് മറക്കാനാകാത്ത കലാരൂപമാണെന്നതിന്റെ തെളിവാണ് നാടകം കാണാൻ തടിച്ചുകൂടിയ വലിയ സദസ്സെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, കല വിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്ക്, സ്കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്ണകുമാർ പയ്യന്നൂർ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.