സർക്കാർ സ്ഥാപനങ്ങളിൽ നിർമിതബുദ്ധി ഉപയോഗം വർധിപ്പിക്കണമെന്ന നിർദേശത്തിന് പാർലമെന്റ് അംഗീകാരം
text_fieldsമനാമ: രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിൽ നിർമിത ബുദ്ധി (എ.ഐ) ഉപയോഗം വർധിപ്പിക്കണമെന്ന നിർദേശത്തിന് പാർലമെന്റ് അംഗീകാരം. വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതി വൈസ് ചെയർമാൻ എം.പി ഹസൻ ഇബ്രാഹീമിന്റെ നേതൃത്വത്തിൽ സമർപ്പിച്ച നിർദേശം പാർലമെന്റ് സ്പീക്കർ അഹ്മദ് അൽ മുസല്ലം തുടർ അവലോകനത്തിനായി ബന്ധപ്പെട്ട കമ്മിറ്റികൾക്ക് അയച്ചു. നിർദേശം നടപ്പായാൽ നഷ്ടപ്പെടാവുന്ന ജോലികളുടെ എണ്ണത്തെക്കുറിച്ച് ബോധ്യമുണ്ടാവുകയും മറ്റെന്തെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാവുമോയെന്ന് പരിശോധിക്കുകയും വേണമെന്ന് സ്പീക്കർ പറഞ്ഞു. എന്നിരുന്നാലും ചെലവ് ചുരുക്കുന്നതിന്റെയും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെയും പ്രധാനഘടകമായി എ.ഐ മാറിക്കൊണ്ടിരിക്കയാണെന്നും സർക്കാർ മന്ത്രാലയങ്ങളിലെ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുക, കാര്യക്ഷമത വർധിപ്പിക്കുക എന്നിവയിൽ നിർമിതബുദ്ധി മികച്ച സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഡേറ്റ വിശകലനത്തിനും സർക്കാർ അക്കൗണ്ടുകളുടെ ഓഡിറ്റുകളിലും എ.ഐ ഉപയോഗിക്കാമെന്നും ഇത് പ്രോത്സാഹിപ്പിക്കണമെന്നും സ്പീക്കർ സൂചിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.