പാർലമെന്റ് മീഡിയ പ്രഥമ അറബ് ഫോറത്തിന് തുടക്കം
text_fieldsമനാമ: പാർലമെന്റ് മീഡിയ പ്രഥമ അറബ് ഫോറം ബഹ്റൈൻ ശൂറ കൗൺസിൽ അധ്യക്ഷൻ അലി ബിൻ സാലിഹ് അസ്സാലിഹിന്റെ രക്ഷാധികാരത്തിൽ ബഹ്റൈനിൽ തുടക്കമായി. ഉദ്ഘാടനം ശൂറ കൗൺസിൽ ഒന്നാം ഉപാധ്യക്ഷൻ ജമാൽ മുഹമ്മദ് ഫഖ്റു നിർവഹിച്ചു.
അറബ് അഡ്മിനിസ്ട്രേറ്റിവ് ഡെവലപ്മെന്റ് ഓർഗനൈസേഷനുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന അറബ് നെറ്റ്വർക് ഫോർ കമ്യൂണിക്കേഷൻസ് ആന്‍ഡ് പബ്ലിക് റിലേഷൻസിനും സമ്മേളനത്തിൽ പങ്കാളികളായവർക്കും അദ്ദേഹം സ്വാഗതമാശംസിക്കുകയും ഇത്തരമൊരു ഫോറത്തിന് ബഹ്റൈനെ തെരഞ്ഞെടുക്കുകയും ചെയ്തതിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
പാർലമെന്റ് മീഡിയ ഇന്ന് ഏറ്റവുമധികം പ്രാധാന്യപൂർവം പരിഗണിക്കേണ്ട ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ അഭിപ്രായങ്ങളും വീക്ഷണങ്ങളും അവതരിപ്പിക്കുകയും അതിന് പരിഹാരം കാണുകയും ചെയ്യുന്ന വേദികളെന്ന നിലക്കാണ് പാർലമെന്റും ശൂറ കൗൺസിലുകളും പ്രവർത്തിക്കുന്നത്. അറബ് സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണേണ്ടതും ഇത്തരം സഭകളാണ്.
പൊതുജനങ്ങൾക്കു മുന്നിൽ പുതിയ ചക്രവാളങ്ങൾ തുറന്നിടാനും അവരുമായി മെച്ചപ്പെട്ട രൂപത്തിൽ വിനിമയം നടത്താനും സാധിക്കേണ്ടതുണ്ട്. പാർലമെന്റുകളുടെ പ്രവർത്തനം ഏറ്റവും നവീനമായ മീഡിയ വഴിയായിരിക്കണം ശക്തമാക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർലമെന്റ് അധ്യക്ഷനെ പ്രതിനിധാനംചെയ്ത് ഒന്നാം ഉപാധ്യക്ഷൻ അബ്ദുന്നബി സൽമാനും ഉദ്ഘാടന സെഷനിൽ സദസ്സിനെ അഭിസംബോധന ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.