പാർലമെൻററി സഹകരണം: ബഹ്റൈനും ദക്ഷിണ കൊറിയയും ധാരണപത്രം ഒപ്പുവെച്ചു
text_fieldsമനാമ: പാർലമെൻററി രംഗത്തെ സഹകരണം വർധിപ്പിക്കുന്നതിെൻറ ഭാഗമായി ബഹ്റൈൻ പാർലമെൻറ് സ്പീക്കർ ഫൗസിയ ബിൻത് അബ്ദുല്ല സൈനലും ദക്ഷിണ കൊറിയൻ നാഷനൽ അസംബ്ലി സ്പീക്കർ പാർക്ക് ബയോംഗ്-സ്യൂഗും കൊറിയൻ തലസ്ഥാനമായ സോളിൽ ധാരണപത്രം ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിെൻറയും പാർലമെൻററി സഹകരണത്തിെൻറയും തുടർച്ചയായാണ് ധാരണപത്രം രൂപപ്പെടുത്തിയത്.
വിവിധ മേഖലകളിലെ സഹകരണത്തിെൻറ ഭാഗമായാണ് പാർലമെൻറ് സ്പീക്കർ ദക്ഷിണ കൊറിയ സന്ദർശിക്കുന്നത്. കോവിഡ് പ്രതിരോധ രംഗത്ത് ബഹ്റൈൻ കൈവരിച്ച നേട്ടങ്ങൾ സന്ദർശനത്തിനിടെ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ വിശദീകരിച്ചു. ലോകാരോഗ്യ സംഘടനയുടെ പ്രശംസ നേടിയതാണ് ബഹ്റൈനിലെ കോവിഡ് പ്രതിരോധമെന്ന് അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.